വിക്കറ്റ് സ്ലോ ആയിരുന്നു എന്നത് ശരി, പക്ഷേ റൺസെടുക്കാൻ താത്പര്യമില്ലാത്തത് പോലെ ബാറ്റർമാർ കളിച്ചു, വിമർശനവുമായി സംഗക്കാരയും

Sangakara, Sanju Samson, IPL
അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 മെയ് 2024 (14:25 IST)
Sangakara, Sanju Samson, IPL
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ തോല്‍വിയില്‍ ബാറ്റര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാന്‍ പരിശീലകന്‍ കുമാര്‍ സംഗക്കാര. ബാറ്റര്‍മാര്‍ ഇന്നലെ റണ്‍സെടുക്കുന്നതില്‍ ഒരു താത്പര്യവും കാണിച്ചില്ലെന്നും 170+ റണ്‍സ് വരേണ്ട പിച്ചില്‍ ആകെ നേടിയത് 141 റണ്‍സാണെന്നും സംഗക്കാര പറയുന്നു.


പിച്ച് മന്ദഗതിയിലാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. അത് അങ്ങനെ തന്നെ വന്നു. ചെന്നൈ നന്നായി പന്തെറിഞ്ഞു. ഞങ്ങളുടെ ബാറ്റിംഗും മോശമായിരുന്നു. മധ്യഘട്ടത്തില്‍ റണ്‍സെടുക്കുന്നതിനായി ബാറ്റര്‍മാര്‍ ശ്രമിച്ചില്ല. റണ്‍സെടുക്കാന്‍ ഒരു താത്പര്യവും കാണിച്ചില്ല. അടിക്കാമായിരുന്ന ആദ്യ ഓവറുകളില്‍ പോലും റണ്‍സ് വന്നില്ല. ആ ഡോട്ട് ബോളുകള്‍ മത്സരത്തെ സ്വാധീനിച്ചു. ഗ്യാപ്പുകളില്‍ റണ്‍സടിക്കാനുള്ള ഉദ്ദേശവും താരങ്ങളില്‍ കാണാനായില്ല. 25-30 റണ്‍സ് കുറവായിട്ടാണ് ഇന്നിങ്ങ്‌സ് അവസാനിച്ചത്. ഇതൊരു 170-180 റണ്‍സിന്റെ വിക്കറ്റായിരുന്നു. സംഗക്കാര മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :