ലാലിന് നായര്‍സാനില്‍ 4 കോടി !
ജാക്കിച്ചാനും മോഹന്‍ലാലും ഒന്നിക്കുന്നു
| ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്ന താരമായ ജാക്കിച്ചാനും ‘ നായര്‍സാനില്‍ ’ അഭിനയിക്കുന്നു. പന്ത്രണ്ട് ദിവസത്തേക്ക് മുപ്പത് കോടിയാണത്രേ ജാക്കിച്ചാന്‍ കൈപ്പറ്റുന്നത്. മലയാളതാരം നായകനാകുന്ന ഏറ്റവും വലിയ പണം മുടക്കി ചിത്രമായിരിക്കും ‘നായര്‍സാന്‍ ’ ജപ്പാനിലും മംഗോളിയന്‍ മരുഭൂമിയിലും ചിത്രീകരണം നടത്താന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന് അമ്പത് കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബ്രട്ടീഷ് ആധിപത്യത്തിന് എതിരെ ജപ്പാനില്‍ പോരാട്ടം നടത്തിയ അയ്യപ്പന്‍പിള്ള മാധവന്‍ നായര്‍ എന്ന മനുഷ്യന്‍റെ ജീവിത പോരാട്ടങ്ങളുടെ കഥായണ് ‘നായര്‍സാന്‍ ’ . ‘കണ്ണേ മടങ്ങുക’ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്‌കാരം സ്വന്തമാക്കിയ ആല്‍ബര്‍ട്ട് ആണ് ‘നായര്‍സാന്‍ ’സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരം സ്വദേശിയായ അയ്യപ്പന്‍ നായര്‍ മോഡല്‍സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായിരുന്നു. അവരില്‍ നിന്ന രക്ഷപ്പെടാന്‍ ശ്രീലങ്ക വഴി ജപ്പാനില്‍ ചേക്കേറിയ അദ്ദേഹം അവിടെയും ബ്രട്ടീഷുകാര്‍ക്ക് എതിരായ സമരം തുടര്‍ന്നു. ഇന്ത്യയില്‍ അത്രയധികം ആരാധിക്കപ്പെടുന്നില്ലെങ്കിലും ആധുനിക ജപ്പാന്‍റെ ചരിത്രത്തില്‍ നായര്‍സാന് പ്രത്യേക പ്രാധാന്യമുണ്ട്. ജപ്പാന്‍ പൗരന്മാര്‍ക്ക് ലഭിക്കുന്ന ഏറ്റവും പരമോന്നത പുരസ്‌കാരം നല്‌കി അവര്‍ ഈ മലയാളിയെ ആദരിച്ചിട്ടുണ്ട്.
|
