മകരാസനം

WD
* ഇനി നെറ്റിയും തലയും ഉയര്‍ത്തണം.

* വലതു കൈയ്യ് ഇടത് തോളിനു താഴേക്ക് കൊണ്ടുവരിക.

* ഇടതു കൈയ്യ് ഉപയോഗിച്ച് വലത് തോളില്‍ പതുക്കെ പിടിക്കുക.

* ഈ അവസ്ഥയില്‍ മടക്കിയ കൈമുട്ടുകള്‍ ഒന്നിനുമുകളില്‍ ഒന്നായി രണ്ട് ത്രികോണങ്ങള്‍ തീര്‍ത്തിരിക്കുന്നത് കാണാം.

* ഈ ത്രികോണങ്ങള്‍ക്ക് മേലെ നെറ്റി മുട്ടിച്ചു വയ്ക്കണം.

* ത്രികോണങ്ങള്‍ക്കിടയിലുള്ള സ്ഥലത്ത് മുഖം വരുന്ന രീതിയില്‍ കിടന്ന് വിശ്രമിക്കുക. ഈ അവസരത്തില്‍ കണ്ണുകള്‍ അടച്ച് പിരിമുറക്കമില്ലാതെ വേണം കിടക്കേണ്ടത്.

* ശരിക്കും പിരിമുറുക്കങ്ങള്‍ അയയുന്ന അവസ്ഥവരെ ഈ നിലയില്‍ തുടരാം.

* പതുക്കെ പൂര്‍വാവസ്ഥയിലേക്ക് മടങ്ങുക.

പ്രയോജനങ്ങള്‍

* ആന്ത്രവായുക്ഷോഭം ഇല്ലാതാവും

* ചെറുകുടലിന് ഉത്തേജനം ലഭിക്കുന്നു, ദഹനപ്രക്രിയയെ സഹായിക്കുന്നു.

* ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കും

* മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്ക് ശമനമുണ്ടാവും.

* ശ്വാസതടസ്സം ഉണ്ടെങ്കില്‍ മാറാന്‍ സഹായകമാണ്.

WEBDUNIA|
* കഠിനാധ്വാനത്തിനു ശേഷമോ കഠിനമായ യോഗാസനം ചെയ്ത ശേഷമോ മകരാസനം ചെയ്യാവുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :