ശരീരത്തിന്‍റെ പിന്‍ഭാഗം നിവര്‍ന്നിരിക്കണം. കെകള്‍ കൂപ്പുകയോ മുട്ടുകളില്‍ വയ്ക്കുകയോ ചെയ്യുക. പിന്നീട്, കൈപ്പത്തികള്‍ മലര്‍ന്നിരിക്കുന്ന അവസ്ഥയില്‍ ഒന്നിനു മുകളില്‍ ഒന്നായി വരത്തക്ക വിധത്തില്‍ മുട്ടിന് മുകളില്‍ അല്‍പ്പസമയം വയ്ക്കുക. ഇനി, കൈകള്‍ താഴ്ത്തി ഇടുക. മുട്ടുകള്‍ക്ക് മുകളില്‍ കൈകള്‍ മലര്‍ത്തി വയ്ക്കണം. തള്ള വിരലും ചൂണ്ട് വിരലും ചേര്‍ത്ത് വൃത്താകൃതി സൃഷ്ടിക്കണം. മറ്റ് വിരലുകള്‍ നേരെ മുന്നോട്ട് ഇരിക്കാന്‍ ശ്രദ്ധിക്കുക.
പ്രയോജനങ്ങള്‍
മനസ്സ് ശാന്തമാവുന്നു. ശരീരത്തിനു മുഴുവന്‍ അനായസത ലഭിക്കുന്നു. കാല്‍മുട്ടിനും കണങ്കാലിനും അനായാസത ലഭിക്കുന്നു. വസ്തി പ്രദേശം അടിവയര്‍ എന്നിവയെ ശക്തമാക്കുന്നതിനൊപ്പം മൂത്രാശയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കുക
WEBDUNIA|
കാല്‍മുട്ടിനും കണങ്കാലിനും പരുക്കുകള്‍ പറ്റാതെ ശ്രദ്ധ നല്‍കണം.