പദ്മാസനം ചെയ്യാം

WD


ഇനി ഇതേപോലെ തന്നെ ഇടത് കാല്‍മുട്ട് മടക്കി രണ്ട് കൈകൊണ്ടും ഇടത് പാദത്തില്‍ പിടിച്ച് വലത് തുടയുടെ മുകളില്‍ വയ്ക്കണം.

WEBDUNIA|
യോഗാസനത്തില്‍ പദ്മാസനം എന്നാല്‍ താമരയെ (പദ്മത്തിനെ) പോലുള്ള ശാരീരിക സ്ഥിതി ആണ്. സംസ്കൃതത്തില്‍ ‘പദ്മ’ എന്ന് പറഞ്ഞാല്‍ താമരയെന്നും ‘ആസന’ എന്ന് പറഞ്ഞാല്‍ അവസ്ഥ എന്നുമാണ് അര്‍ത്ഥം.

ചെയ്യേണ്ട രീതി

കാലുകള്‍ മുന്നോട്ട് നീട്ടിവച്ച് തറയില്‍ ഇരിക്കുക. വലത് കാല്‍മുട്ട് മടക്കി രണ്ട് കെകൊണ്ടും വലത് പാദത്തില്‍ പിടിച്ച് ഇടത് തുടയുടെ മുകളില്‍ വയ്ക്കുക. പാദം നാഭിയോട് ചേര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കണം.
രണ്ട് മുട്ടുകളും നിലത്ത് തൊട്ടിരിക്കുകയും പാദങ്ങളുടെ അടിവശം മുകളിലേക്ക് ആയിരിക്കുകയും വേണം. നട്ടെല്ല് നിവര്‍ന്നിരിക്കണം, എന്നാല്‍ ബലം പിടിക്കേണ്ട ആവശ്യമില്ല. ഈ സ്ഥിതിയില്‍ അസ്വസ്ഥത തോന്നുമ്പോള്‍ കാലുകളുടെ ഇപ്പോഴുള്ള സ്ഥാനം മാറ്റി ആസനം തുടരാവുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :