സപ്തവജ്രാസനം

WEBDUNIA|
ചെയ്യേണ്ട രീതി

* വജ്രാസനത്തില്‍ ഇരിക്കുക

* പതുക്കെ കെമുട്ടുകള്‍ പിറകില്‍ ഊന്നുക, ആദ്യം വലത് കൈമുട്ട്, പിന്നീട് ഇടത് കൈമുട്ട്

* പതുക്കെ കൈകള്‍ നിവര്‍ത്തി പിറകുവശം ഭൂമിയോട് ചേര്‍ത്ത് കിടക്കുക.

* തോളുകള്‍ ഭൂമിയോട് തൊട്ടിരിക്കണം. തുടക്കക്കാര്‍ക്ക് കൈകള്‍ തുടകളില്‍ വയ്ക്കാം. കാല്‍മുട്ടുകള്‍ പരസ്പരം അടുത്തിരിക്കണം.

* മേല്‍‌വിവരിച്ച അവസ്ഥയില്‍ എത്തിക്കഴിഞ്ഞാല്‍,പിന്‍‌ഭാഗത്ത് തോളുകള്‍ക്ക് അടിയിലായി കൈകള്‍ ഒരു കത്രികയുടെ ആകൃതിയില്‍ പിണച്ച് വയ്ക്കുക. അതായത്, വലത് കൈ ഇടത് തോളിനു താഴെയും ഇടത് കൈ വലത് തോളിനു താഴെയും. തല കൈകളുടെ മധ്യത്തിലായിരിക്കണം.

* പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങാന്‍ ആദ്യം കൈകള്‍ ശരീരത്തിന് ഇരുവശവും കൊണ്ടുവരണം.

* ഇനി, കൈമുട്ടുകളുടെ സഹായത്തോടെ ആദ്യത്തെ സ്ഥിതിയിലേക്ക് മടങ്ങാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :