സൂര്യ നമസ്‌കാരത്തിന്‍റെ മാഹാത്മ്യം

യോഗ, യോഗ സ്പെഷ്യല്‍, യോഗാദിനം, യോഗ ഫെസ്റ്റിവല്‍, Yoga, Yoga Special, Yoga Day, Yoga Festival
WEBDUNIA|
‘സൂര്യനമസ്‌കാര്‍‘ എന്ന സംസ്‌കൃത പദത്തിന്‍റെ അര്‍ത്ഥം സൂര്യനെ വന്ദിക്കുകയെന്നാണ്.

ഭാരതീയ പുരാണമനുസരിച്ച് സൂര്യന്‍ ദേവനാണ്. ആധുനിക ശാസ്‌ത്രമനുസരിച്ച് സൂര്യന്‍ ലോകത്ത് നിലനില്‍ക്കുന്ന ഊര്‍ജ്ജത്തിന്‍റെ പ്രഭവ കേന്ദ്രമാണ്. രാമായണത്തിലും സൂര്യനമസ്‌കാരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

വേദകാലഘട്ടത്തിലെ ‘തുര്‍ച്ച കല്‍പ്പ വിധിയും‘, ‘ആദിത്യ പ്രസന്നയും‘ സൂര്യ നമസ്കാരത്തിന്‍റെ പൌരാണിക രൂപങ്ങളാണ്. എന്നാല്‍, ഇന്നത്തെ രീതിയിലേക്ക് സൂര്യനമസ്‌കാരത്തെ മാറ്റിയതിന് പൌരാണിക ഭാരതത്തിലെ രാജ്യമായിരുന്ന ഔധിന് മുഖ്യ പങ്കുണ്ട്.

സൂര്യ നമസ്കാരം ശരീരത്തിന് ബലം നല്‍കുന്നു. രക്തഓട്ടം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ശ്വാസത്തിന്‍റെ ക്രമം ആരോഗ്യപരമായ രീതിയിലാക്കുന്നു. സൂര്യനമസ്കാരത്തിന്‍റെ ഏറ്റവും വലിയ ഗുണം അത് പരിശീലിക്കുന്നതിന് ഗുരുവിന്‍റെ സഹായം വേണ്ടായെന്നാണ്. ഇത് ചെയ്യാന്‍ അധികം സ്ഥലവും വേണ്ട.

സൂര്യന്‍ ഉദിക്കുന്ന സമയത്തും, അസ്‌തമിക്കുന്ന സമയത്തും ഇത് ചെയ്യുന്നതാണ് ഉത്തമം. ഭക്ഷണം ഒന്നും കഴിക്കാതെ വേണം ഇത് ചെയ്യാന്‍. കൂടാതെ, ഗര്‍ഭിണികള്‍ ചെയ്യാന്‍ പാടില്ല.

വനിതകള്‍ക്ക് ആര്‍ത്തവ സമയത്തും സൂര്യനമസ്കാരം ചെയ്യാം. കാരണം, ഈ സമയത്ത് ദഹന വ്യവസ്ഥ മികച്ചതാക്കാനും ഊര്‍ജ പ്രവാഹത്തിനും ഇത് സഹായിക്കും. കൂടാതെ മാലിന്യങ്ങള്‍ ശരീരത്തില്‍ നിന്ന് പുറം തള്ളുന്നതിനും ഇത് ഗുണകരമാണ്.

സൂര്യ നമസ്‌കാരം ചെയ്യുകയെന്നാല്‍ സൂര്യനെ നഗ്ന നേത്രങ്ങള്‍ കൊണ്ട് നോക്കുകയല്ല. സൂര്യന്‍റെ ശക്തിയെ ബഹുമാനിക്കുകയാണ് ഇതു കൊണ്ട് ഉദേശിക്കുന്നത്. 20 മിനിറ്റാണ് ഈ യോഗയുടെ ദൈര്‍ഘ്യം. ശ്വാസ നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ ഉത്തമ ഗുണം ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :