ആകാശത്തെ നോവിയ്ക്കാതെ, ജൈവ ഇന്ധനം ഉപയോഗിച്ച് 13 മണിക്കൂർ പറന്ന് ഇത്തിഹാദ് വിമാനം !

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 24 ജനുവരി 2020 (15:28 IST)
പ്രകൃതിയെ നോവിക്കാതെയുള്ള വിമാന സവാരിക്ക് കുതിപ്പ് നൽകുന്നതാണ് ഇത്തുഹാദ് എയർവെ‌യ്സിന്റെ പരീക്ഷണ പറക്കൽ. ജൈവ ഇന്ധനം ഉപയോഗിച്ചുള്ള ഇത്തിഹാദിന്റെ ഗ്രീൻലൈനർ വിമാനം വിജയകരമായി പറന്നിറങ്ങി. 7500 മൈൽ 13 മണിക്കൂറുകൾ കൊണ്ട് താണ്ടിയാണ് ഗ്രീൻലൈനർ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്.

സൗത്ത് കരോലീനയിലെ ചാൾസ്റ്റണിൽനിന്നും പറന്നുയർന്ന വിമാനം അബുദാബി രജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം രാവിലെ എട്ടിനാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്. എത്തിഹാദ് എയർവെയ്സ് വിമാന കമ്പനിയായ ബോയിങുമായി സഹകരിച്ചാണ് ബോയിങ് 787 പരീക്ഷണം നടത്തിയത്. 30 ശതമാനം ജൈവ ഇന്ധനം ഉപയോഗിച്ചതിലൂടെ 50 ശതമാനം കാർബൺ എമിഷൻ ചെറുക്കാൻ സാധിച്ചു. പരീക്ഷണം വിജയമായതോടെ കൂടുതൽ വിമാന സർവീസുകൾ ജൈവ ഇന്ധനത്തിലേക്ക് മാറ്റാൻ തയ്യാറെടുക്കുകയാണ് ഇത്തിഹാദ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :