യോഗാഭ്യാസത്തിന്‍റെ സദ്ഗുണങ്ങള്‍

WEBDUNIA|
വേദന നിയന്ത്രണം

അസുഖങ്ങള്‍ മൂലവും മറ്റും വേദന അനുഭവിക്കുന്നവര്‍ക്ക് യോഗാഭ്യാസം പ്രയോജനം ചെയ്യും.യോഗാഭ്യാസം പരിശീലിക്കുന്നതിലുടെ മാംസപേശികളുടെയും സന്ധികളിലെയും വേദന കുറയും.കൂടുതല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ സാങ്കേതികതയുള്ള യോഗാഭ്യാസ മുറകള്‍ ആവശ്യമായി വരും.യോഗാഭ്യാസം പരിശീലിക്കുന്നവര്‍ക്ക് വദനയില്‍ നിന്നും മുക്തി നേടാന്‍ കഴിയും.

ശരീരശക്തി

ശരീര ചലനങ്ങള്‍ കൂടുതല്‍ വേഗത്തിലാകാന്‍ യോഗാഭ്യാസം പരിശീലിക്കുന്നതിലൂടെ കഴിയുന്നു.ശരീരത്തിന്‍റെ ശക്തിയും വര്‍ദ്ധിക്കുന്നു.ഓഫീസില്‍ എപ്പോഴും ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഇത് ഗുണം ചെയ്യും.

അസുഖം ഭേദമാക്കല്‍

ചില അസുഖങ്ങള്‍ ഭേദപ്പെടാന്‍ യോഗാഭ്യാസം സഹായിക്കും.യോഗഭ്യാസം പരിശീലിക്കുന്നതിലൂടെ രക്തചംക്രമണവും മറ്റും വര്‍ദ്ധിക്കുന്നതാണ് കാരണം.ഇതുവഴി കോശങ്ങള്‍ക്ക് വേണ്ട പോഷകങ്ങള്‍ നല്‍കുകയും വിഷാംശങ്ങള്‍ പുറം തള്ളുകയും ചെയ്യും.ആസ്ത്മ, സന്ധിവാതം,അമിതവണ്ണം എന്നിവ ഉളളവര്‍ക്കെല്ലാം ഇത് പ്രയോജനം ചെയ്യും.

എന്താ ? യോഗാഭ്യാസം പരിശീലിക്കണമെന്ന് തോന്നുന്നുണ്ടോ? ഒന്ന് ശ്രമിച്ചു നോക്കൂ.പ്രയോജനം എന്താണെന്ന് സ്വയം മനസിലാകുമല്ലോ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :