ദഹനത്തിന് പശ്ചിമോത്താനാസനം

യോഗ, യോഗ സ്പെഷ്യല്‍, യോഗാദിനം, യോഗ ഫെസ്റ്റിവല്‍, Yoga, Yoga Special, Yoga Day, Yoga Festival
WEBDUNIA|
ത്രിദോഷങ്ങളിലൊന്നായ കഫത്തിനെ കുറയ്ക്കാനും ജഠരാഗ്നിയെ വര്‍ദ്ധിപ്പിച്ച് ദഹന ശേഷി കൂട്ടാനും പശ്ചിമോത്താസനം ഉത്തമമാണെന്ന് ആചാര്യന്‍‌മാര്‍ പറയുന്നു. ഈ ആസനത്തില്‍ ശ്വാസഗതി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

കാലുകള്‍ നീട്ടി കൈകള്‍ ഉയര്‍ത്തിയിരിക്കുകയാണ് ഈ ആസനത്തിലെ ആദ്യ സ്ഥിതി. പിന്നീട് പതുക്കെ മുന്നോട്ട് കുനിഞ്ഞ് നെറ്റുഇ കാല്‍മുട്ടില്‍ മുട്ടിക്കണം. കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ ശ്വാസഗതി ഉള്ളിലേക്കും കുനിയുമ്പോള്‍ വെളിയിലേക്കും ആയിരിക്കണം. പൂര്‍വ സ്ഥിതിയിലേക്ക് വരുമ്പോള്‍ ശ്വാസഗതി വിപരീത ഗതിയിലായിരിക്കാന്‍ ശ്രദ്ധിക്കുക.

പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ ഈ ആസനം അത്യുത്തമമാണെന്ന് വിദഗ്ധര്‍ പറയുന്നു. മൂത്രം പോക്ക് നിയന്ത്രിക്കാനും സഹായമാണ്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :