ആർആർആർ ഓസ്കാറിലേക്ക്, 14 വിഭാഗങ്ങളിലേക്ക് നാമനിർദേശം

അഭിറാം മനോഹർ| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2022 (14:06 IST)
ജൂനിയർ എൻടിആർ, എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആർആർആർ ഓസ്കാർ പുരസ്കാരത്തിനായി മത്സരിക്കുന്നു. 'ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍' കാമ്പയിന്റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മികച്ച സംവിധായകൻ,നടൻ സിനിമ എന്ന് തുടങ്ങി 14 വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുക.

ഗുജറാത്തി ചിത്രമായ ചെല്ലോ ഷോയാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി. 'ആര്‍ആര്‍ആര്‍', വിവേക് അഗ്‌നിഹോത്രിയുടെ 'കശ്മീര്‍ ഫയല്‍സ്' എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് 'ചെല്ലോ ഷോ' ഓദ്യോഗികമായി ഓസ്‌കാറിലേക്കെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :