ജലം: ഓരോ ജീവനും നിലനിർത്തുന്ന അത്ഭുതവസ്തു

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 മാര്‍ച്ച് 2020 (16:17 IST)
വെള്ളം മനുഷ്യശരീരത്തിലെ ഒരു അവിഭാജ്യ ഘടകമാണ്. ഒരു ശരാശരി മുതിർന്ന മനുഷ്യന്റെ ശരീരത്തിൽ 60 ശതമാനവും വെള്ളമായിരിക്കും ഉണ്ടാവുക എന്നത് നമുക്കെല്ലാം അറിയുന്ന വസ്തുതയാണ്.ഒരു വ്യക്തി ഒരു ദിവസം 2 മുതൽ 4 ലിറ്ററോളം വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്‌ധർ പറയുന്നത്. അത്തരത്തിൽ ആരോഗ്യവിദഗ്‌ധർ പറയുവാനും കൃത്യമായ കാരണങ്ങളുണ്ട്.

എന്തെന്നാൽ ശരീരത്തിൽ ആവശ്യത്തിന് വെള്ളം ലഭിക്കാതെയാകുമ്പോൾ
ശരീരത്തിലെ പല പ്രക്രിയകളെയും
അത് ഹാനികരമായി ബാധിക്കും. ഏകാഗ്രത നഷ്ടപ്പെടുകയും, തളർച്ച അനുഭവപ്പെടുകയും, ചെറിയ കാര്യങ്ങളിൽ ക്ഷുഭിതനാവുകയും ചെയ്യും. കണ്ണുകളും കൈകളും തമ്മിലുള്ള ഏകോപനം കുറയുകയും അത് എഴുതാനും വായിക്കാനും ശരീരനീക്കം ആവശ്യപ്പെടുന്ന മറ്റെന്തു പ്രവർത്തി ചെയ്യുന്നതിലും തടസ്സം ഉണ്ടാക്കും. ഉറക്കച്ചടവ്‌ തലകറക്കം തലവേദന എന്നിവയും അനുഭവപ്പെടും.
കൂടാതെ വെള്ളം കുടിക്കാതാകുമ്പോൾ മൂത്രത്തിന്റെ നിറം മാറുകയും മലബന്ധത്തിന് വരെ വഴിയൊരുക്കുകയും ചെയ്യാം. വെള്ളം ആവശ്യത്തിന് ശരീരത്തിലെത്താതെയാകുമ്പോൾ വൃക്കകളുടെ ആരോഗ്യത്തെയും അത് പ്രതികൂലമായി ബാധിക്കും. മൊത്തത്തിൽ ജീവന്റെ നിലനിൽപ്പ് തന്നെ ജലത്തെ ആശ്രയിച്ചാണെന്ന് തന്നെ പറയാം. വെറും മനുഷ്യന്റെ മാത്രം കാര്യമല്ല എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പും ഇത്തരത്തിൽ ജലത്തെ ആശ്രയിച്ചാണുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :