അഭിറാം മനോഹർ|
Last Modified ബുധന്‍, 27 ഏപ്രില്‍ 2022 (18:59 IST)
കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. കനത്ത വില്പന സമ്മർദ്ദത്തിൽ നിഫ്റ്റി 17,100ന് താഴെയെത്തി.സെന്‍സെക്‌സ് 537.22 പോയന്റ് താഴ്ന്ന് 56,819.39ലും നിഫ്റ്റി 162.40 പോയന്റ് നഷ്ടത്തില്‍ 17,038.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആഗോള വളര്‍ച്ചയെ ബാധിച്ചേക്കുമെന്ന വലിയിരുത്തലും കോവിഡ് കേസുകളുടെ വര്‍ധനവും മറ്റുമാണ് സൂചികളെ ബാധിച്ചത്. എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലായിരുന്നു.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം താഴ്ന്നു.