Last Modified തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2016 (21:42 IST)
‘വിവാഹമോചനം’ - നല്ല ഭംഗിയുള്ള ഒരു പദമാണ്. വിവാഹത്തില്‍ നിന്നുള്ള മോചനം അത്ര നല്ലകാര്യമാണോ എന്ന് ചിന്തിക്കുന്നവര്‍ അറിയുക. ചില വിവാഹബന്ധങ്ങള്‍ ജയിലറകളെക്കാള്‍ ഇടുങ്ങിയതും വേദന നല്‍കുന്നതും ഏകാന്തവുമായിരിക്കും. അതില്‍ നിന്ന് മോചനം നേടുമ്പോള്‍ ഉള്ള ആശ്വാസത്തിന്‍റെ ചാരുതയാണ് വിവാഹമോചനം എന്ന പദത്തിന് പലപ്പോഴും തെളിഞ്ഞുകാണുന്നത്.
സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കാം.
ഭാര്യ എന്ന പദവിയില്‍ ഇരിക്കുന്നവരെല്ലാം അതിന് യോഗ്യരാണോ? അല്ലെങ്കില്‍ എന്താണ് ഒരു ഭാര്യയുടെ ധര്‍മ്മങ്ങള്‍? ഭാര്യയായി എങ്ങനെ വിജയം നേടാം? ഒരുപാട് വലിയ ചര്‍ച്ചയ്ക്കുള്ള വിഷയമാണ്. വിവാഹത്തിന് മുമ്പ് എല്ലാ പെണ്‍കുട്ടികള്‍ക്കും ചില സങ്കല്‍പ്പങ്ങളൊക്കെ ഉണ്ടാകുമല്ലോ. അത്തരം സങ്കല്‍പ്പങ്ങളെ ഭാഗികമായെങ്കിലും ഉടച്ചുകളയുന്ന വിവാഹങ്ങളാണ് ഭൂമിയില്‍ 95 ശതമാനവും നടക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
എന്നാല്‍ ഭാര്യയായി വിജയിക്കണം എന്ന ദൃഢനിശ്ചയത്തോടെ പെണ്‍കുട്ടികള്‍ വിവാഹത്തെ സമീപിക്കുകയാണെങ്കില്‍ ദാമ്പത്യജീവിതം എന്നത് പുതിയൊരു അനുഭവമായി മാറുന്നു എന്ന് അനേകം പേര്‍ എഴുതിയിട്ടുണ്ട്.