കഴിഞ്ഞ ഒന്നൊന്നര കൊല്ലമായി ഇത് ഞങ്ങള്‍ സഹിക്കുന്നു, ഇനി വയ്യ: ദിലീപ് പൊട്ടിത്തെറിച്ചു!

ദിലീപ് പൊട്ടിത്തെറിച്ചു, ‘ഇവര്‍ എന്നെ നശിപ്പിച്ചേ അടങ്ങൂ എന്ന് പ്രതിജ്ഞയെടുത്തിറങ്ങിയവര്‍’

Dileep, Kavya, Manju, Meenakshi, Interview, Vanitha, Love, Divorce, Oppam Review, Oozham Review, ദിലീപ്, കാവ്യ, മഞ്ജു, മീനാക്ഷി, വനിത, അഭിമുഖം, പ്രണയം, വിവാഹമോചനം, ഒപ്പം, ഊഴം
Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (16:07 IST)
കഴിഞ്ഞ ദിവസം ജനപ്രിയതാരം ദിലീപിന്‍റെ വിവാഹക്കാര്യം പരാമര്‍ശിച്ചുകൊണ്ട് ചില ഓണ്‍‌ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്കെതിരെ ദിലീപ് പൊട്ടിത്തെറിച്ചു. തന്‍റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയ കുറിപ്പിലാണ് ദിലീപ് രോഷാകുലനായത്.

ദിലീപിന്‍റെ ഫേസ്ബുക്ക് കുറിപ്പിലെ പ്രസക്തഭാഗം:

വനിതയില്‍ വന്ന എന്റെയും, കാവ്യയുടെയും അഭിമുഖത്തെ പരാമര്‍ശിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വാര്‍ത്തയുടെ ഹെഡ്‌ ലൈന്‍ ആടിനെ പട്ടിയാക്കുന്നതാണ്. ഞാനും എന്റെ മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ വാര്‍ത്ത എഴുതിയ 'മന്ദബുദ്ധിക്ക്‌ എന്തറിയാം'?.

ഈ ചെറുപ്രായത്തില്‍ തന്നെ ഒരുപാട്‌ അനുഭവിച്ചവളാണ്‌ എന്റെ മകള്‍. അതിന്റെ പക്വതയും വിവേകവും അവള്‍ക്കുണ്ട്. നിന്നെപ്പോലുള്ള മഞ്ഞപത്രക്കാര്‍ക്ക്‌ എന്റെ മകളെക്കുറിച്ച്‌ പരാമര്‍ശിക്കാന്‍പോലും അര്‍ഹതയില്ല. എന്റെ പുതിയ സിനിമ റിലീസാവുന്നതിനു തൊട്ടുമുമ്പായി ഇത്തരം അപവാദ വാര്‍ത്തകള്‍ പടച്ചുവിടുന്ന ചില മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്ന കരങ്ങള്‍ ആരുടേതാണെന്ന് വ്യക്തമായറിയാം.

ഞാന്‍ ഇന്നാട്ടിലെ ജനങ്ങള്‍ക്കു മുന്നില്‍ ഒരു തുറന്ന പുസ്തകമാണ്. ഞാന്‍ ഇനി ആരെയെങ്കിലും വിവാഹംകഴിക്കുന്നെങ്കില്‍ അത്‌ എല്ലാവരെയും അറിയിച്ചുകൊണ്ട്‌ തന്നെയാവും. എന്നെ കല്യാണം കഴിപ്പിച്ചേ അടങ്ങൂ എന്നു വാശിപിടിച്ച്‌ വാര്‍ത്തയുണ്ടാക്കുന്നവരോട്‌ ഇതുമാത്രമെ പറയാനുള്ളൂ. വിവാദങ്ങളുടെ പിന്നാലെ നടക്കാന്‍ തീരെ താല്‍പര്യവും സമയവും ഇല്ല എനിക്ക്. എന്റെ ജോലിത്തിരക്കുകള്‍ക്കിടയിലും, സാധാരണക്കാര്‍ക്കുതകുന്ന കുറച്ച്‌ നല്ലകാര്യങ്ങള്‍ക്കുവേണ്ടി ഓടുകയാണ് ഞാന്‍. മാധ്യമങ്ങളില്‍ നിന്നും ആവോളം പിന്തുണ അതിനു ലഭിക്കുന്നുമുണ്ട്. അത്‌ ഓണ്‍ലൈനില്‍ നിന്നാണെങ്കിലും ശരി മറ്റുമാധ്യമങ്ങളില്‍ നിന്നാണെങ്കിലും.

എന്നെ നശിപ്പിച്ചേ അടങ്ങൂ എന്ന് പ്രതിജ്ഞയെടുത്തിറങ്ങിയിട്ടുള്ള ചിലരുടെ പിണിയാളുകളായി ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെപ്പോലെ മാധ്യമപ്രവര്‍ത്തകര്‍ എന്ന പവിത്രമായ കുപ്പായത്തില്‍ ഒളിച്ചിരിക്കുന്ന കള്ളക്കൂട്ടങ്ങളോട്‌ എനിക്കൊന്നേ പറയാനുള്ളൂ... പ്രായപൂര്‍ത്തിയാവാത്ത എന്റെ മകളുടെ പേരില്‍ വ്യാജവാര്‍ത്തകള്‍ പടച്ചു വിടുന്ന എല്ലാവര്‍ക്കും ഇതൊരു മുന്നറിയിപ്പാണ്... ഇനി ഇതാവര്‍ത്തിച്ചാല്‍ നിയമത്തിന്റെ വഴി ഞങ്ങള്‍ തേടും.

കഴിഞ്ഞ ഒന്നൊന്നര കൊല്ലമായി ഇത്തരം അപവാദപ്രചരണങ്ങള്‍ ഞങ്ങള്‍ സഹിക്കുന്നു, ഇനി വയ്യ. എന്നെ വളര്‍ത്തി വലുതാക്കിയ കേരള ജനതയ്ക്കുമുന്നില്‍ ഈ കുറിപ്പ്‌ ഞാന്‍ സമര്‍പ്പിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കാലടി ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്
മാര്‍ച്ച് 19 നു കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായി വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പോയിരുന്നു

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ...

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി
എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ബിജെപി പ്രവര്‍ത്തകനായ വിജേഷ് ഹരിഹരന്‍ ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി
ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ...