ഷമീല ദുര്‍നടപ്പുകാരിയോ, അവിശ്വസനീയം!

Shameela
WEBDUNIA|
PRO
PRO
ചെന്നൈ വെസ്റ്റ്‌ മാമ്പലം പളവൂര്‍പുരം ഗോവിന്ദരാജ്‌ സ്‌ട്രീറ്റില്‍ സുബ്രഹ്‌മണ്യത്തെ (23) മൂന്നാറില്‍ വച്ച് ഭര്‍ത്താവായ മഹേഷ് കുമാര്‍ കൊലപ്പെടുത്തുകയും സ്വയം ജീവനൊടുക്കുകയും ചെയ്ത സംഭവം കൂടുതല്‍ ദുരൂഹതകളിലേക്ക്. തനിക്ക് അറിയാവുന്ന പത്തുപേരുമായും അറിയാത്ത അനേകം പേരുമായി അവിഹിതബന്ധം ഉള്ളത് കൊണ്ടാണ് ഷമീലയെ ഇല്ലാതാക്കി, സ്വയം ജീവനൊടുക്കിയത് എന്നാണ് മഹേഷ് കുമാറിന്റെ ആത്മഹത്യാ കുറിപ്പില്‍ ഉള്ളത്. എന്നാല്‍ മഹേഷ് ഒരു ‘സൈക്കോ’ ആണെന്നും താന്‍ ചെയ്ത തെറ്റുകള്‍ മറയ്ക്കാന്‍ ഷമീലയെ വേശ്യയാക്കി ചിത്രീകരിക്കുകയായിരുന്നു എന്നുമാണ് ഷമീലയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.

“ഷമീലയെയും അനിയത്തിയെയും ചെറിയ പ്രായം തൊട്ട് ഞങ്ങള്‍ക്ക് അറിയാം. നല്ല കുടുംബത്തില്‍ നിന്നുള്ള കുട്ടികളാണവര്‍. ഫേസ്ബുക്കും മൊബൈല്‍ ചാറ്റിംഗും ഉപയോഗിച്ച് ഡസന്‍ കണക്കിന് കാമുകന്മാരെ ഉണ്ടാക്കി, അവരുമായി ഈ കുട്ടി അവിഹിതബന്ധം പുലര്‍ത്തി എന്ന് മഹേഷ് ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. പ്രേമിച്ചാണ് ഷമീല വിവാഹം ചെയ്തതെന്ന കാര്യം മാത്രമാണ് സത്യം. അല്ലാതെ, ഇങ്ങനെ ദുര്‍നടപ്പുകാരിയായി ചിത്രീകരിക്കാന്‍ മാത്രം ആ കുട്ടി ഒന്നും ചെയ്തിട്ടുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല.”

“വിവാഹം കഴിഞ്ഞ് കുറച്ച് മാസം മാത്രമാണ് ഈ കുട്ടിക്ക് മനസമാധാനം കിട്ടിയിട്ടുള്ളത്. ജോലിക്ക് പോകാതെ, ഷമീലയുടെ ശമ്പളത്തിലാണ് മഹേഷ് കഴിഞ്ഞിരുന്നത്. ജോലിക്ക് പോകുന്ന പെണ്‍‌കുട്ടികള്‍ പുരുഷന്മാര്‍ അടക്കമുള്ള മറ്റുള്ളവരോട് സംസാരിക്കേണ്ടി വരും. അതൊക്കെ അവിഹിതബന്ധം ആണെന്നും പറഞ്ഞ് പീഡിപ്പിക്കുന്നത് മാനസികരോഗമാണ്. സംശയരോഗമുള്ള മഹേഷില്‍ നിന്നേറ്റ പീഡനങ്ങള്‍ സഹിക്ക വയ്യാതെയാണ് ഷമീല ഒരിക്കല്‍ വിവാഹമോചനത്തിന് ശ്രമിച്ചത്. എന്നാല്‍ മഹേഷ് വന്ന് കയ്യും കാലും പിടിച്ച് അവളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.”

“ഷമീല അനുഭവിച്ചിരുന്ന പീഡനങ്ങളെ പറ്റി അനിയത്തി ശാലിനിക്ക് അറിയാം. അറിയാവുന്ന എല്ലാ കാര്യങ്ങളും അവള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഷമീലയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് സംശയിച്ചിരുന്ന മഹേഷ് അവളെ കൊല്ലാന്‍ മുന്‍‌കൂട്ടി തന്നെ പദ്ധതി തയ്യാറാക്കിയിരുന്നു എന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. അമ്പലത്തിലേക്ക് പോവാനാണെന്ന് പറഞ്ഞാണ് ഷമീലയെ അയാള്‍ മൂന്നാറിലേക്ക് കൊണ്ടുപോയത്. പൊലീസ് തന്നെ പിടിക്കും എന്ന് ഉറപ്പായപ്പോള്‍ ‘സിനിമാക്കഥ’ പോലെ തോന്നിപ്പിക്കുന്ന രണ്ട് കത്തുകള്‍ എഴുതിവച്ചിട്ട് മഹേഷ് സ്വയം ഒടുങ്ങി” - ഷമീലയുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നു.

മഹേഷ് എഴുതിവച്ചത് വിശ്വസിക്കേണമോ ഷമീലയുടെ ബന്ധുക്കള്‍ പറയുന്നത് വിശ്വസിക്കേണമോ എന്ന ആശയക്കുഴപ്പത്തിലാണ് പൊലീസ്. എന്തായാലും മഹേഷ് ആത്മഹത്യാ കുറിപ്പില്‍ ആവശ്യപ്പെട്ടത് പോലെ ഷമീലയുടെ മൊബൈല്‍ കോളുകളും ഫേസ്ബുക്ക് അക്കൌണ്ടും പരിശോധിക്കുമെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. മഹേഷ് കുമാര്‍ സൂചിപ്പിച്ച പത്തുപേരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുമെന്നും വേണ്ടിവന്നാല്‍ അറസ്റ്റുചെയ്യുമെന്നും പൊലീസ് വെളിപ്പെടുത്തി. വരും നാളുകളില്‍ ഈ സംഭവത്തിന്റെ ദുരൂഹതകള്‍ നീങ്ങുമെന്ന് പ്രതീക്ഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :