സ്ത്രീ ടോയ്‌ലറ്റ് ഫ്ലഷ് ചെയ്ത് കളഞ്ഞത് 98 ടണ്‍ വെള്ളം!

ബെയ്ജിംഗ്| WEBDUNIA|
PRO
PRO
ഗ്രാമത്തില്‍ ജീവിച്ചവര്‍ നഗരത്തിലെത്തിയാല്‍ സാഹചര്യങ്ങളെല്ലാം അപരിചിതമായിരിക്കും. അറിവില്ലായ്മ മൂലം പലര്‍ക്കും പല അബദ്ധങ്ങളും സംഭവിച്ചെന്നിരിക്കും.

68-കാരിയായ സോംഗ് ചൈനയിലെ ഒരു ഗ്രാമത്തിലാണ് ഇത്രയും കാലം ജീവിച്ചത്. ഈയിടെ അവര്‍ മകന്റെ നഗരത്തിലെ വീട്ടിലെത്തി. ടോയ്‌ലറ്റില്‍ വെള്ളം ഫ്ലഷ് ചെയ്യുന്നത് അവര്‍ ആദ്യമായി കണ്ടത് ആ വീട്ടില്‍ വച്ചായിരുന്നു. സോംഗിന് ആ പരിപാടി അങ്ങ് ഇഷ്ടപ്പെട്ടു. പിന്നെ ഓരോ അഞ്ച് മിനിറ്റ് ഇടവിട്ട് അവര്‍ ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യാന്‍ തുടങ്ങി.

രണ്ട് മാസം കൊണ്ട് ഫ്ലഷിംഗിനായി സോംഗ് ചെലവാക്കിയത് 98 ടണ്‍ വെള്ളം. ഇങ്ങനെ വെള്ളം ചെലവഴിച്ചാല്‍ എത്ര പണം ചെലവാകുമെന്നതിക്കുറിച്ചൊന്നും സോംഗിന് അറിവുണ്ടായിരുന്നില്ല. അമ്മയുടെ ഫ്ലഷിംഫ് ഹരം മകന്റെ പോക്കറ്റ് കാലിയാക്കുന്ന അവസ്ഥയില്‍ കൊണ്ടെത്തിക്കുകയും ചെയ്തു.

English Summary: A Chinese rural woman, who went to the city for the first time, wasted 98 tons of water over two months by flushing the toilet in her son’s home.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :