ഇന്തോനേഷ്യയില്‍ മിനി-സ്കര്‍ട്ട് നിരോധിച്ചേക്കും

ലണ്ടന്‍| WEBDUNIA|
PRO
PRO
ലോകത്ത് മുസ്ലിം ഭൂ‍രിപക്ഷം ഏറ്റവും കൂടുതലുള്ള രാജ്യമായ സ്ത്രീകള്‍ മിനി-സ്കര്‍ട്ട് ധരിക്കുന്നത് നിരോധിക്കാന്‍ ഒരുങ്ങുന്നു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം ഈ രീതിയിലുള്ള വസ്ത്രധാരണം ആണെന്നാണ് ഭരണകൂടം പറയുന്നത്. നിരോധനം പ്രാബല്യത്തില്‍ വന്നാല്‍ കാല്‍മുട്ടിന് മുകളിലുള്ള സ്കര്‍ട്ട് ധരിക്കുന്നത് അശ്ലീലതയായി കണക്കാക്കി കേസെടുക്കും.

ബലാത്സംഗവും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും രാജ്യത്ത് കൂടിവരികയാണിപ്പോള്‍. സ്ത്രീകളുടെ പ്രകോപനപരമായ വസ്ത്രധാരണമാണ് പുരുഷന്മാരെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിക്കുന്നത്. മതകാര്യങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

വനിതാ രാഷ്ട്രീയപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും മിനി-സ്കര്‍ട്ട് ധരിക്കുന്നത് നിരോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

English Summary: Indonesia has plans to ban the mini-skirt under its stringent anti-pornography laws as it believes “they make men do things”.

According to the Muslim-dominated country’s religious affairs minister, one of the considerations in its review of what could be considered pornographic would be “when someone wears a skirt above the knee”.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :