മൊബൈല്‍ ഫോണ്‍ ഒന്നാം പ്രതിയാകുമ്പോള്‍

WEBDUNIA|
PRO
ഓരോ മൊബൈല്‍ ഫോണും മണിയടിക്കുന്നത് കുടുംബജീവിതത്തിന്റെ സ്വസ്ഥത തകര്‍ക്കാനാണോ? സ്വൈര്യമായി കഴിയുന്ന കേരളത്തിലെ കുടുംബങ്ങളിലേക്ക് കാറും കോളുമായാണ് മൊബൈല്‍ഫോണ്‍ രംഗപ്രവേശം ചെയ്തത് എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. മൊബൈല്‍ ഫോണിനെക്കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് കേരളത്തില്‍ ഈയടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കൊലപാതകങ്ങളും ആത്മഹത്യകളുമെല്ലാം.

സംസ്ഥാന വനിതാ കമ്മിഷന്റെ മുന്നിലെത്തുന്ന പരാതികളില്‍ മൊബൈല്‍ ഫോണ്‍ മൂലമുണ്ടായ പ്രശ്നങ്ങള്‍ അനവധിയാണ്. ഒരു മിസ്കോളോ അല്ലെങ്കില്‍ ഒരു എസ് എം എസ് ആണ് തെറ്റിദ്ധാരണകള്‍ക്ക് വഴിമരുന്നിടുന്നതെന്ന് ശിഥിലയായ പല വിവാഹബന്ധങ്ങളും സാക്ഷ്യപ്പെടുത്തുന്നു. അവിഹിതബന്ധങ്ങളും ഒളിച്ചോട്ടങ്ങളും നാടിനെ നടുക്കുന്ന കൊലപാതകങ്ങളുമെല്ലാം സംഭവിച്ചത് ഒരു എസ് എം എസ് സന്ദേശത്തിന്റെ പേരിലാവാം.

കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്ന കാര്യത്തില്‍ മൊബൈല്‍ ഫോണിനോട് മത്സരിക്കാന്‍ മദ്യപാനവും ശക്തമായിത്തന്നെ രംഗത്തുണ്ട്. മദ്യപാനത്തില്‍ ഓരോ വര്‍ഷവും റെക്കോര്‍ഡുകള്‍ തകര്‍ത്ത് നമ്മള്‍ മുന്നേറുമ്പോള്‍ ഗാര്‍ഹിക പീഡനങ്ങളും കുടുംബപ്രശ്നങ്ങളും വര്‍ധിക്കുകയാണ്. ഉറക്കം കെടുത്തുന്ന സ്ത്രീധനപ്രശ്നങ്ങളില്‍ നിന്ന് മോചനം നേടാന്‍ മലയാളി സ്ത്രീയ്ക്ക് സാധിച്ചിട്ടില്ലെന്ന് തന്നെയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :