മകളെ ‘ഗര്‍ഭിണിയാക്കിയ’ അമ്മയ്ക്ക് ജയില്‍

ലണ്ടന്‍| WEBDUNIA|
PRO
PRO
കൌമാരക്കാരിയായ മകളെ ഗര്‍ഭിണിയാകാന്‍ നിര്‍ബന്ധിച്ച അമ്മയ്ക്ക് ജയില്‍. വിവാഹമോചിതയായി ബ്രിട്ടനില്‍ കഴിയുന്ന അമേരിക്കക്കാരിയ്ക്കാണ് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചത്. 14കാരിയായ ദത്തുപുത്രിയെ ഇവര്‍ കൃത്രിമ ഗര്‍ഭധാരണത്തിന് നിര്‍ബന്ധിച്ചു എന്ന് കോടതി കണ്ടെത്തി. 2008 മുതലാണ് ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.

മൂന്ന് പെണ്‍കുട്ടികളെ ഈ സ്ത്രീ ദത്തെടുത്ത് വളര്‍ത്തുന്നുണ്ട്. ഇതില്‍ മൂത്ത കുട്ടിയെയാണ് ഗര്‍ഭിണിയാകാന്‍ നിര്‍ബന്ധിച്ചത്. നാലാമത് ഒരു കുട്ടിയെ ദത്തെടുക്കാനുള്ള സ്ത്രീയുടെ ശ്രമം പരാജയപ്പെട്ടതോടെയാണ് ഇവര്‍ ഇങ്ങനെ ഒരു നീക്കത്തിന് മുതിര്‍ന്നത്. ഇതിനായി ഈ സ്ത്രീ തന്നെ ഡന്മാര്‍ക്കിലെ ക്രയോസ് സ്പേം ബാങ്കില്‍ നിന്ന് ഓണ്‍ലൈനായി ബീജം വാങ്ങി. തുടര്‍ന്ന് പെണ്‍കുട്ടിയെക്കൊണ്ട് ബെഡ്‌റൂമില്‍ വച്ച് ഇത് സ്വയം കുത്തിവയ്പ്പിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായെങ്കിലും അത് അബോര്‍ഷനായി. തുടര്‍ന്ന് ആറ് തവണ വീണ്ടും ശ്രമിച്ചു. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി.

2011 ജൂലൈയില്‍, പതിനേഴാം വയസ്സില്‍ അവള്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. എന്നാല്‍ കുഞ്ഞിനെ മുലയൂട്ടാനുള്ള പെണ്‍കുട്ടിയുടെ അവശ്യം നിരസിച്ചു. കൂഞ്ഞുമായി അടുപ്പം സ്ഥാപിക്കാനും അനുവദിച്ചില്ല. ഇതില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

അമ്മയോടുള്ള സ്നേഹം കൊണ്ടാണ് താന്‍ എല്ലാറ്റിനും സമ്മതിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. മകളോടുള്ള ക്രൂരതയുടെ പേരില്‍ ആണ് അമ്മയെ ജയിലില്‍ ഇട്ടത്. ഈ കുടുംബത്തിന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ലഭ്യമാകുന്ന രീതിയില്‍ ബീജം മാര്‍ക്കറ്റ് ചെയ്തുന്നതില്‍ കോടതി ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!
നിങ്ങള്‍ക്ക് നാണമില്ലെ, സല്‍മാന്‍ ഖാന്റെ കരിയര്‍ തകര്‍ക്കുന്നത് നിര്‍ത്താരായില്ലെ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ എണ്ണ തേപ്പിച്ച് കുളിപ്പിച്ചാൽ ...

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ എണ്ണ തേപ്പിച്ച് കുളിപ്പിച്ചാൽ സംഭവിക്കുന്നത്...
വേനൽക്കാലത്ത് മുതിർന്നവരുടെ ചർമത്തെക്കാൾ അഞ്ച് മടങ്ങ് വേഗത്തിൽ കുഞ്ഞുങ്ങളുടെ ശരീരത്തിൽ ...

ഫിറ്റ്നസ് ട്രാക്ക് ചെയ്യാന്‍ രാത്രിയും പകലും സ്മാര്‍ട്ട് ...

ഫിറ്റ്നസ് ട്രാക്ക് ചെയ്യാന്‍ രാത്രിയും പകലും സ്മാര്‍ട്ട് വാച്ച് ധരിക്കുന്നവരാണോ നിങ്ങൾ? അപകടമാണ്
ഇതിന്റെ പിന്നിൽ പതിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് പലർക്കും അറിയില്ല.

മീന്‍ ഗുളിക കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍

മീന്‍ ഗുളിക കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്
നീര്‍വീക്കം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.

തേങ്ങാവെള്ളം കുടിക്കുമ്പോള്‍ ഈ തെറ്റ് ഒഴിവാക്കുക; ഗുരുതരമായ ...

തേങ്ങാവെള്ളം കുടിക്കുമ്പോള്‍ ഈ തെറ്റ് ഒഴിവാക്കുക; ഗുരുതരമായ രോഗത്തിലേക്ക് നയിച്ചേക്കാം!
തേങ്ങ പൊട്ടിച്ച ഉടനെ തേങ്ങാവെള്ളം കുടിക്കുക

ഉറങ്ങാൻ നേരം മൊബൈലിൽ കളി വേണ്ട; റീൽസ് നോട്ടം കുറച്ചോ, ...

ഉറങ്ങാൻ നേരം മൊബൈലിൽ കളി വേണ്ട; റീൽസ് നോട്ടം കുറച്ചോ, അല്ലേൽ പണി കിട്ടും!
രാത്രിയിലെ സ്‌ക്രീൻ ഉപയോഗം ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പലർക്കും അറിയില്ല. ...