മുത്തച്ഛന്‍ ആണ് യഥാര്‍ത്ഥ പിതാവ്‍; നീതി തേടി യുവതി കോടതിയില്‍
മുംബൈ|
WEBDUNIA|
PRO
PRO
മുത്തച്ഛന്‍ എന്ന് താന്‍ വിളിച്ചയാളാണ് തന്റെ യഥാര്‍ത്ഥ പിതാവ് എന്ന് ശീതള്‍ ഭാട്ട്യ തിരിച്ചറിഞ്ഞത് അമ്മയില്‍ നിന്നാണ്. എന്നാല്‍ ഡിഎന്‍എ ടെസ്റ്റിലൂടെ ഇത് തെളിയിക്കപ്പെട്ടാല്‍ മാത്രമേ ലോകം അംഗീകരിക്കുകയുള്ളൂ. തനിക്കും അമ്മയ്ക്കും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് 42കാരിയായശീതള്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍.
മുംബൈയിലെ പ്രശസ്തമായ ഭാട്ട്യ ആശുപത്രിയുടെ സ്ഥാപകന്‍ ഡോക്ടര്‍ രമേശ് ഭാട്ട്യയാണ് ശീതളിന്റെ മുത്തച്ഛന്‍. രമേശിന്റെ മകന്‍ രഞ്ജിത്ത് ആണ് ശീതളിന്റെ അമ്മയെ വിവാഹം ചെയ്തത്. എന്നാല്‍ രഞ്ജിത്ത് അല്ല, മുത്തച്ഛനായ രമേശ് ആണ് തന്റെ യഥാര്‍ത്ഥ പിതാവ് എന്നാണ് ശീതള്‍ അവകാശപ്പെടുന്നത്.
ഇതേക്കുറിച്ച് ശീതള്‍ പറയുന്നത് ഇങ്ങനെ- 1970ലായിരുന്നു അമ്മയുടെ വിവാഹം. രഞ്ജിത്ത് അപസ്മാര രോഗിയായിരുന്നു, നിര്‍ബന്ധിപ്പിച്ച് വിവാഹം നടത്തുകയായിരുന്നു. ഈ അവസരം രമേശ് നന്നായി മുതലെടുത്ത് അമ്മയെ ലൈംഗികമായി ഉപയോഗിച്ചു. ഭീഷണിയും പീഡനവും ഭയന്ന് അമ്മ ഒന്നും പുറത്ത് പറഞ്ഞില്ല.1991ല്‍ രഞ്ജിത് മരിച്ചു. ഇതോടെ അദ്ദേഹത്തിന്റെ ശല്യം വര്‍ധിച്ചു. 30 വയസ്സായപ്പോഴാണ് തനിക്ക് മുത്തച്ഛന്റെ യഥാര്‍ത്ഥ മുഖം പിടികിട്ടിത്തുടങ്ങിയത്. ജീവിതത്തെക്കുറിച്ച് അമ്മയോട് പല ചോദ്യങ്ങളും താന്‍ ഉന്നയിച്ചു. എന്നാല്‍ അമ്മ വ്യക്തമായി ഒന്നും പറഞ്ഞില്ല, അച്ഛന്‍ മരിച്ചതിനാല്‍ ഇനിയെല്ലാം മുത്തച്ഛന്റെ കൈയിലാണെന്ന് മാത്രം പറഞ്ഞു.
അമ്മയെ മാത്രമല്ല, തന്നെയും ലൈംഗികമായി ഉപയോഗിക്കാന്‍ അയാള്‍ ശ്രമിച്ചിരുന്നു. 1998 മെയില്‍ വീട്ടിലെ മറ്റേല്ലാവരും ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു ഇത്. ആന്റി സുലേഖയോട് ഇക്കാര്യം പറഞ്ഞു. എന്നാല്‍ നടന്നകാര്യം പുറത്ത് പറഞ്ഞാല്‍ താന്‍ കൊല്ലപ്പെടും എന്നാണ് അവര്‍ പറഞ്ഞത്.
2012 ഓക്ടോബര്‍ 16ന് ശീതല്‍ രമേശിന് വക്കീല്‍ നോട്ടീസ് അയച്ചു. ഡിഎന്‍എ ടെസ്റ്റ് നടത്തി തന്നെ മകളായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. ഇതിന് പിന്നാലെ രമേശിന്റെ രണ്ടാമത്തെ മകന്‍ ശൈലേഷ് ഭാട്ട്യ തന്നെ ഓഫീസിലേക്ക വിളിച്ച് ഭീഷണിപ്പടുത്തി, കേസ് പിന്‍വലിക്കാന്‍ അവശ്യപ്പെടുകയും ചെയ്തു. ഭീഷണികള്‍ നിരന്തരമുണ്ടായി. ഇപ്പോള്‍ ചിലര്‍ തന്നെ പിന്തുടരുന്നുണ്ട്. തന്റെ ജീവന്‍ തന്നെ അപകടത്തിലാണ്.
അതേസമയം സ്വത്തിന് വേണ്ടിയാണ് ശീതള്‍ ഇങ്ങനൊരു നാടകം കളിക്കുന്നതെന്നും ആന്റി സുലേഖ ഭാട്യ പറഞ്ഞു. അമ്മ അസുഖമായി കിടന്നിട്ടുപോലും തിരിഞ്ഞുനോക്കാത്ത ശീതല്‍ ഇപ്പോള്‍ പണത്തിന് വേണ്ടി സ്വന്തം അമ്മയെ തന്നെ മോശക്കാരിയാക്കുകയാണെന്നും അവര്‍ പറഞ്ഞു.