ഒരുവയസുകാരനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

പാലക്കാട്‌| WEBDUNIA|
PRO
PRO
ലക്കിടി മുളഞ്ഞൂരില്‍ അമ്മയെയും ഒരു വയസ്‌ പ്രായമായ മകനെയും വീടിനുള്ളിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുളഞ്ഞൂര്‍ പ്ലാപ്പള്ളിയില്‍ നിലയത്തില്‍ റീമ(22), മകന്‍ അമല്‍(ഒന്ന്‌) എന്നിവരാണ്‌ മരിച്ചത്‌.

അമലിനെ കൊലപ്പെടുത്തിയ ശേഷം റീമ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ്‌ പൊലീസ്‌ നിഗമനം. ഭര്‍ത്താവ്‌ അരുണിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ്‌ കസ്റ്റഡിയിലെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :