സജിതയുടെ അലമുറയിട്ട കരച്ചില്‍ കേട്ടാണ് അയല്‍വീട്ടുകാര്‍ ഉറക്കം ഉണരുന്നത്. ഭര്‍ത്താവ് ഉറക്കത്തില്‍ മരിച്ചുപോയെന്ന് അലമുറയിട്ട് കരയുന്ന സജിതയെക്കണ്ട് നാട്ടുകാര്‍ ഞെട്ടി. നാട്ടുകാരും ബന്ധുക്കളും കൂടി ഉടന്‍തന്നെ പോളിനെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ച് കഴിഞ്ഞിരുന്നു എന്ന് ആശുപത്രി അധികൃതര്‍ പോളിന്റെ ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചു.
ഏരെ വിഷമത്തോടെയാണ് നാട്ടുകാര്‍ സജിതയെ ആശ്വസിപ്പിച്ചത്. ഇത്ര ചെറുപ്പത്തില്‍ തന്നെ വൈധവ്യം അനുഭവിക്കേണ്ടിവന്ന ഹതഭാഗ്യയെ ഓര്‍ത്ത് അയല്‍പക്കത്തുള്ള സ്ത്രീകള്‍ കണ്ണീര്‍വാര്‍ത്തു. പൊലീസെത്തി, കേസെടുത്തു. ആര്‍ത്തലച്ചുകരയുന്ന സജിതയെ ചോദ്യം ചെയ്യാന്‍ പൊലീസ് മുതിര്‍ന്നില്ല. ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ എന്ന പരിഗണന കാരണം സംഭവസ്ഥലത്ത് വച്ചുള്ള ചോദ്യം ചെയ്യലില്‍ നിന്ന് സജിത രക്ഷപ്പെട്ടു. എന്നാല്‍, പോളിന്‍െറ കഴുത്തില്‍ കണ്ട ഉരഞ്ഞ പാടുകള്‍ പൊലീസിനെ കുഴച്ചു. അതുവരെ പോളിന്റെ മരണം ആത്മഹത്യ ആയിരിക്കാം എന്നാണ് പൊലീസ് കരുതിയത്. തുടര്‍ന്ന് സജിതയെ ചോദ്യം ചെയ്യാതെ പറ്റില്ലെന്ന അവസ്ഥ വന്നു.
ആദ്യഘട്ടത്തില്‍ ഉറക്കത്തിലായിരുന്നു മരണമെന്ന് പറഞ്ഞെങ്കിലും പിന്നീട് കിടപ്പുമുറിയിലെ വെന്‍റിലേറ്ററില്‍ ഭര്‍ത്താവ് തൂങ്ങിമരിച്ചു നില്‍ക്കുന്നതായാണ് താന്‍ കണ്ടതെന്ന് മാറ്റിപ്പറഞ്ഞു. നാണക്കേട് കൊണ്ടാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവം സ്വാഭാവിക മരണമാണെന്ന് മാറ്റിപ്പറഞ്ഞത് എന്നായിരുന്നു സജിതയുടെ ഭാഷ്യം! അവസാനം, പൊലീസ് ചോദിക്കേണ്ട പോലെസ് ചോദിച്ചപ്പോള്‍ സത്യം പുറത്തുവന്നു. സജിതയ്ക്ക് വേണ്ടി കണ്ണീര്‍വാര്‍ത്ത അയല്‍പക്കക്കാര്‍ സജിതയുടെ മുഖത്ത് തുപ്പുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്.
അടുത്ത പേജില്‍ വായിക്കുക ‘ടിസന്റെയും സജിതയും മോഹങ്ങള്‍!?’