ക്രിസ്മസിന് മൂന്ന് ദിവസം മുമ്പാണ് പോളിനെ അവസാനിപ്പിക്കാനുള്ള ഗൂഢാലോചന ടിസനും സജിതയും നടപ്പാക്കിയത്. പോളിന്റെ പ്രായമായ അമ്മയെ പോളിന്റെ സഹോദരിയുടെ വീട്ടിലേക്കു പറഞ്ഞയച്ചതിന് ശേഷമാണ് കൊലപാതകത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. പോളിനെയും രണ്ട് പെണ്‍കുട്ടികളെയും ഉറക്കഗുളിക കൊടുത്ത് കൊല്ലാനായിരുന്നു പദ്ധതി. രാത്രി എട്ടേമുക്കാലോടെ ടിസന്‍ സജിതയുടെ വീട്ടിലെത്തി. പോള്‍ വര്‍ഗീസ് എത്തും മുമ്പ് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ടിസിന്‍ വീടിനുള്ളില്‍ മറഞ്ഞിരുന്നു.
കുട്ടികള്‍ക്കും ഉറക്കഗുളിക കൊടുക്കാന്‍ ടിസന്‍ പറഞ്ഞിരുന്നുവെങ്കിലും സജിത അത് ചെയ്തില്ല. പകരം കുട്ടികള്‍ക്ക് കാലേകൂട്ടി ഭക്ഷണം നല്‍കി ഉറക്കുകയായിരുന്നു. ഇക്കാര്യം ടിസനോട് പറഞ്ഞതുമില്ല. രാത്രി പത്തരയോടെയാണ് ജോലി കഴിഞ്ഞ പോള്‍ വീട്ടിലെത്തിയത്. പോളിന് നല്‍കിയ ഭക്ഷണത്തില്‍ പൊടിച്ച ഉറക്ക ഗുളികകള്‍ ഭക്ഷണത്തില്‍ കലര്‍ത്തി. ഉറക്കഗുളികയുടെ ശക്തികൊണ്ട് പോള്‍ ഗാഢനിദ്രയിലായ സമയം നോക്കി ഇരുവരും വീണ്ടും ലൈംഗിക ബന്ധം നടത്തി. ഉറക്ക ഗുളികയുടെ ഡോസ് വളരെ കൂടുതലായതിനാല്‍ പോള്‍ തനിയെ മരിക്കുമെന്നാണ് ഇരുവരും കരുതിയത്. എന്നാല്‍ പോള്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും ഞെരിപിരി കൊള്ളുന്നതാണ് ഇവര്‍ കണ്ടത്.
ഇങ്ങനെ വിട്ടാല്‍ നേരം പുലരുമെന്നും വീട്ടുകാരും നാട്ടുകാരും അറിയുമെന്നും ഇരുവര്‍ക്കും ബോധ്യമായി. പരിഭ്രാന്തരായ ഇവര്‍ പോളിനെ തോര്‍ത്തുകൊണ്ട് കഴുത്തില്‍ വരിഞ്ഞു മുറുക്കി കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഉറക്കഗുളിക കഴിച്ച് മയക്കത്തില്‍ കിടന്നിരുന്ന പോളിന്റെ കഴിത്തില്‍ സജിത തന്നെ തോര്‍ത്ത് ചുറ്റി. ടിസനാണ് തോര്‍ത്ത് വരിഞ്ഞ് മുറുക്കിയത്. ആ സമയത്ത് തലയിണ കൊണ്ട് ഭര്‍ത്താവിന്റെ മുഖം പൊത്തിപ്പിടിക്കാനും സജിതമറന്നില്ല. പോള്‍ മരിച്ചുവെന്ന് ബോധ്യമായപ്പോള്‍ തിരിച്ചുപോകാന്‍ ഒരുങ്ങിയ ടിസന് സ്വന്തം പുരയിടത്തില്‍ നിന്നു പറിച്ചുവച്ചിരുന്ന പൈനാപ്പിള്‍ സജിത പായ്ക്കു ചെയ്തു കൊടുത്തയച്ചു!
അടുത്ത പേജില്‍ വായിക്കുക ‘ആത്മഹത്യ കൊലപാതകമായത് എങ്ങനെ?’