ഇന്ത്യയുടെ മീശയില്ലാത്ത ആണ്‍കുട്ടി

ജോയ്സ്

PRO
PRO
1953ല്‍ ദേശീയ സാമൂഹിക ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ആയി ഇന്ദിര തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1955ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും 1956ല്‍ സെന്‍ട്രല്‍ പാര്‍ലമെന്‍ററി ബോര്‍ഡ് അംഗവുമായി തെരഞ്ഞെടുക്കപ്പെട്ടു. 1956ല്‍ മഹിളാ കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യ പ്രസിഡന്‍റായത് വഴി അവര്‍ സജീവരാഷ്‌ട്രീയത്തിലെത്തി. 1959ല്‍ എഐസിസി പ്രസിഡന്‍റ് ആയി.

1964ല്‍ നെഹ്‌റു മരിച്ചു. നെഹ്‌റുവിന്‍റെ മരണത്തെ തുടര്‍ന്ന് ഇന്ദിര രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്‍റില്‍ അവര്‍ അംഗമായി. പിന്നീട് ലാല്‍ബഹാദൂര്‍ ശാസ്ത്രിയുടെ മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രിയായി. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് ഇന്ദിരയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു.

1971ല്‍ പൊതുതെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി വീണ്ടും പ്രധാനമന്ത്രി കസേരയിലെത്തി. 1971ല്‍ ബംഗ്ലാദേശ് മോചനത്തിനായി പാകിസ്താനുമായി നടത്തിയ യുദ്ധം അന്താരാഷ്‌ട്രതലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റി. 1971ല്‍ തന്നെ ആദ്യമായി ബഹിരാകാശത്തേക്ക് ഉപഗ്രഹം വിക്ഷേപിച്ച ഇന്ദിര 1974ല്‍ പൊഖ്‌റാന്‍ അണുപരീക്ഷണം നടത്തി.

1975ല്‍ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് അനിവാര്യമായ രാജിയില്‍ നിന്ന് രക്ഷപ്പെടാന്‍ ജൂണ്‍ 26ന് പ്രഖ്യാപിച്ചു. 19 മാസത്തെ അടിയന്തിരാവസ്ഥയ്‌ക്ക് ശേഷം 1977 ല്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ചു. തുടര്‍ന്നു നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇന്ദിരയും കോണ്‍ഗ്രസും ദയനീയമായി പരാജയപ്പെട്ടു.

1977ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു, തടവിലായി. 1978ല്‍ ജയില്‍ മോചിതയായി. 1980ല്‍ പൊതു തെരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിലെത്തി. 1980ല്‍ ഇളയ മകന്‍ സഞ്ജയ് ഗാന്ധി വിമാനാപകടത്തില്‍ മരിച്ചു

WEBDUNIA|
1984 ജൂണില്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ഇന്ദിരയുടെ ജീവിതത്തിന് വിധിയെഴുതുക ആയിരുന്നു. 1984 ഒക്‌ടോബര്‍ 31ന് സിഖ് അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിര മരിച്ചു. ഇന്ത്യയുടെ എക്കാലത്തെയും ശക്തയായ നേതാവ് അങ്ങനെ ചരിത്രമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :