പ്രത്യേക തമിഴ് പ്രദേശത്തിനായി കരുണാനിധിയും

ചെന്നൈ| WEBDUNIA| Last Modified വ്യാഴം, 7 മെയ് 2009 (11:11 IST)
ശ്രീലങ്കന്‍ തമിഴര്‍ക്കായി പ്രത്യേക പ്രദേശം വേണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയും രംഗത്ത്. ബുധനാഴ്ച രാത്രിയിലാണ് തമിഴ് ‘ഈഴ’ത്തിനായി പ്രവര്‍ത്തിക്കുമെന്ന് കരുണാനിധി പ്രഖ്യാപിച്ചത്.

മറ്റുള്ള കക്ഷികളെല്ലാം ഈഴത്തെ കുറിച്ച് പ്രഖ്യാപനങ്ങള്‍ നടത്തി മാധ്യമശ്രദ്ധ നേടിയപ്പോള്‍ ശ്രീലങ്കന്‍ പ്രശ്നത്തില്‍ ഡി‌എം‌കെയുടെ സാന്നിധ്യത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. തമിഴ് ഈഴം സൃഷ്ടിക്കാനായി എല്ലാ ശ്രമവും നടത്തുമെന്ന കരുണാനിധിയുടെ പ്രസ്താവന പാര്‍ട്ടിയെ വീണ്ടും പ്രശ്നത്തില്‍ സജീവമാക്കി നില നിര്‍ത്തിയിരിക്കുകയാണ്.

ശ്രീലങ്കന്‍ തമിഴര്‍ക്ക് ആശ്വാസം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. അടുത്ത പടിയായി അവര്‍ക്ക് സ്വന്തമായി ഒരു പ്രദേശം വേണം. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുകയാണ്, കരുണാനിധി പറഞ്ഞു.

തമിഴ് ഈഴം എന്ന ലക്‍ഷ്യം തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയാണ് ജയലളിത മേല്‍ക്കൈ നേടിയത്. പോരാത്തതിന്, കേന്ദ്രത്തില്‍ അനുകൂലമായ ഒരു സര്‍ക്കാര്‍ വന്നാല്‍ ബംഗ്ലാദേശ് മോചനത്തിനായി ഇന്ദിരാ ഗാന്ധി ചെയ്തത് പോലെ തമിഴ് ഈഴം സൃഷ്ടിക്കാനായി ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയയ്ക്കുമെന്നും ജയലളിത പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :