ആകാശത്തില്‍ പൊലിഞ്ഞ അഞ്ചാമത്തെ നേതാവ്

ഹൈദരാബാദ്| WEBDUNIA| Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2009 (11:43 IST)
WD
ആകാശയാത്രയ്ക്കിടെ പൊലിഞ്ഞു വീണ അഞ്ചാമത്തെ രാഷ്ട്രീയ നേതാവാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി. ഇന്ദിരാഗാന്ധിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സഞ്ജയ് ഗാന്ധിയാണ് രാജ്യത്ത് വിമാനം തകര്‍ന്ന് ആദ്യമായി കൊല്ലപ്പെടുന്ന പ്രമുഖ നേതാവ്. 1980ല്‍ പരിശീലനപ്പറക്കലിനിടെ വിമാനം തകര്‍ന്നു വീണാണ് സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടത്.

1997 നവംബര്‍ 14ന് മന്ത്രിസഭയില്‍ രാജ്യരക്ഷാ സഹമന്ത്രിയായിരുന്ന എന്‍ വി എന്‍ സോമു വിമാനാപകടത്തില്‍ മരിച്ചിരുന്നു. അരുണാചല്‍പ്രദേശിലായിരുന്നു അന്ത്യം.

കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്ധ്യ 2001 സെപ്റ്റംബര്‍ 30ന്‌ ചെറു വിമാനം തകര്‍ന്ന് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് മാധവറാവു സിന്ധ്യ അപകടത്തില്‍ പെട്ടത്.

2002 മാര്‍ച്ച്‌ മൂന്നിന് ടി ഡി പി നേതാവും ലോക്സഭാ സ്പീക്കറുമായിരുന്ന ജി എം സി ബാലയോഗി ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലായിരുന്നു അപകടം.

പ്രമുഖ ദക്ഷിണന്ത്യന്‍ ചലച്ചിത്രനടിയും ബി ജെ പി അനുഭാവിയുമായിരുന്ന മരണമടഞ്ഞതും ഒരു വിമാനാപകടത്തിലായിരുന്നു. 2004 ഏപ്രില്‍ 18നായിരുന്നു അപകടം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :