ആണ്‍‌കുഞ്ഞിന് വേണ്ടി ദമ്പതി ജോടികള്‍ കയ്യാങ്കളി!

Baby girl
ജോധ്പൂര്‍| WEBDUNIA|
PRO
PRO
ഒരേ സമയത്ത് പിറന്ന കുഞ്ഞുങ്ങളെ ചൊല്ലി ആശുപത്രിയില്‍ വച്ച് ദമ്പതിമാര്‍ ഏറ്റുമുട്ടി. കാരണം, ഇരുകൂട്ടര്‍ക്കും പെണ്‍‌കുഞ്ഞിനെ വേണ്ടാ, ആണ്‍‌കുഞ്ഞിനെ മതി! അവസാനം ആണ്‍‌കുഞ്ഞിനെ ഒരു കൂട്ടര്‍ കരസ്ഥമാക്കിയപ്പോള്‍ പെണ്‍‌കുഞ്ഞ് ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ടു. രാജസ്ഥാനിലെ ആശുപത്രിയിലാണ് ജീവനക്കാരുടെ അനാസ്ഥയും ദമ്പതികളുടെ വാശിയും ഒരു പാവം പെണ്‍‌കുഞ്ഞിന്റെ ഭാവി ഇരുളിയാക്കിയത്.

ജോധ്‌പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഛായിന്‍ സിങ്ങിന്റെ ഭാര്യ പൂനം കന്‍വാറിനെയും സാഗര്‍ റാമിന്റെ ഭാര്യ രശ്മി ദേവിയെയും പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നത്. പ്രസവത്തിനുശേഷം പൂനം കന്‍വാറിന് ആശുപത്രി ജീവനക്കാരി ആണ്‍കുഞ്ഞിനെ കൈമാറി. എന്നാല്‍, രണ്ടു മണിക്കൂറിനുശേഷം തങ്ങള്‍ക്ക് തെറ്റുപറ്റിയതാണെന്നുപറഞ്ഞ് ജീവനക്കാര്‍ ആണ്‍കുഞ്ഞിനെ തിരിച്ചെടുക്കുകയും പെണ്‍കുഞ്ഞിനെ പകരം നല്‍കുകയും ചെയ്തു.

പൂനം കന്‍വാറിന് ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയെങ്കിലും ആണ്‍കുഞ്ഞിനെ സാഗര്‍ റാമിന്റെ ഭാര്യ രശ്മി ദേവിക്ക് കൈമാറിയതോടെ പൂനം കന്‍വാറും കുടുംബവും ആശുപത്രി അധികൃതര്‍ക്കെതിരെ രംഗത്തുവന്നു. ആണ്‍കുഞ്ഞ് തങ്ങളുടേതാണെന്ന് അവകാശപ്പെടുകയും ചെയ്തു. ഇതോടെ പ്രശ്നം സങ്കീര്‍ണമായി. തുടര്‍ന്ന് ആശുപത്രിയില്‍ നടന്നത് കൂട്ടയടിയാണ്.

സംഭവത്തെ തുടര്‍ന്ന് ആരുടെ കുട്ടിയാണ് പെണ്‍‌കുഞ്ഞെന്ന് തെളിയിക്കാനായി ആശുപത്രി അധികൃതര്‍ ഡിഎന്‍എ സാമ്പിളുകള്‍ ഡല്‍ഹിയിലേക്ക് അയച്ചിരിക്കുകയാണ്. ഡിഎന്‍എ ഫലം ലഭിക്കാന്‍ 40-50 ദിവസമെടുക്കുമെന്നാണറിയുന്നത്. അതുവരെ രശ്മി ദേവിയെയും കുടുംബത്തെയും ആശുപത്രി വിട്ട് പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :