മുസോറിയിലെ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥിനി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി വ്യാഴാഴ്ചയാണ് കുഞ്ഞിനെ പ്രസവിച്ചത്.
അരുണാചല്‍ പ്രദേശിലാണ് പെണ്‍കുട്ടിയുടെ സ്വദേശം. മുസോറിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ടിബറ്റുകാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ ആണ് പെണ്‍കുട്ടി പഠിക്കുന്നത്. സ്കൂളിന്റെ ഹോസ്റ്റലില്‍ ആണ് താമസം. കഠിനമായ വയറുവേദനയാണെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ നിന്നുള്ള യുവാവുമായി താന്‍ അടുപ്പത്തിലായിരുന്നു എന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ഈ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് വിവരങ്ങള്‍ ധരിപ്പിച്ചു.