യുവനടി അനന്യയും തൃശ്ശൂര്‍ പാറമേക്കാവ് സ്വദേശിയും ബിസിനസുകാരനുമായ ആഞ്ജനേയനും തമ്മിലുള്ള വിവാഹനിശ്ചയം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പരിഹസിക്കപ്പെട്ട് അധികം നാളായിട്ടില്ല. അല്‍പം തടികൂടിയ ആഞ്ജനേയനെ പറ്റി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ മുറുമുറുപ്പ് ഉയരുകയും അവസാനം ആഞ്ജനേയന്റെ രണ്ടാം കല്യാണമാണ് നടക്കാന്‍ പോകുന്നതെന്ന വെളിപ്പെടുത്തല്‍ വരികയും ചെയ്തതോടെ അനന്യയുടെ വീട്ടുകാര്‍ വെട്ടിലായി. എന്തിന് പറയുന്നു, ആഞ്ജനേയന്‍ രണ്ടാം കല്യാണം കഴിക്കാനുള്ള പരിപാടിയാണെന്ന് കാണിച്ച് അനന്യയുടെ അച്ഛന്‍ ഗോപാലകൃഷ്ണന്‍ നായര്‍ പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു എന്ന് വാര്‍ത്തയും വന്നു.
അവസാനം അനന്യ കല്യാണത്തില്‍ നിന്ന് പിന്മാറി എന്നാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പരന്നത്. കാര്യങ്ങള്‍ നേര്‍വഴിക്കല്ല പോകുന്നത് എന്ന കാരണം കൊണ്ടാകണം, അനന്യ ആരോപണങ്ങളെ ശക്തിയുക്തം ഖണ്ഡിച്ചു. പ്രതിശ്രുതവരനെ സംബന്ധിച്ച് നൂറു കണക്കിന് മോശം കമന്റുകള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ വരാന്‍ തുടങ്ങിയതോടെ അനന്യ പ്രതികരിച്ച് പോവുകയായിരുന്നു.
“ഈ ഇഷ്യു ഉണ്ടാക്കിയതും വളര്‍ത്തിയതും ഫേസ്‌ബുക്ക്, യുട്യൂബ് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളാണ്. ഞാന്‍ പറഞ്ഞു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണ്. എനിക്കെതിരെ വരുന്ന വാര്‍ത്തകളും മറ്റും ഞാന്‍ കണ്ടു. പക്ഷേ, ഇതിനെതിരെയൊക്കെ പ്രതികരിക്കാന്‍ പോയാല്‍.... ആയിരം കുടത്തിന്റെ വായ് മൂടിക്കെട്ടാം പക്ഷേ, ഒരാളുടെ വായ് മൂടിക്കെട്ടാനാവില്ല. ജീവിതത്തെ ഗൗരവപൂര്‍വ്വം സമീപിക്കുന്ന ഒരാള്‍ക്ക് എനിക്കെതിരെ എന്നല്ല, ഒരാള്‍ക്കെതിരെയും ഇങ്ങനെ ചെയ്യാനാവില്ല. സത്യത്തില്‍ മലയാളികള്‍ക്ക് ഫേസ്‌ബുക്ക് ഉപയോഗിക്കാന്‍ അറിയില്ല”
““ആഞ്ജനേയന്‍ നേരത്തേ വിവാഹിതനാണെന്ന് എന്‍റെ മാതാപിതാക്കള്‍ക്ക് അറിയാം. അവര്‍ അത് അംഗീകരിക്കുന്നു. പിന്നെന്താണ് പ്രശ്നം? ആഞ്ജനേയന്‍ മുമ്പ് വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നും എന്റെ അച്ഛന്‍ ആഞ്ജനേയനെതിരെ കേസുകൊടുത്തെന്നുമൊക്കെ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരണം നടന്നിരുന്നു. ആഞ്ജനേയന്‍ മുമ്പ് വിവാഹം കഴിച്ചിട്ടുള്ളയാളാണ്. എന്നാല്‍ അദ്ദേഹത്തിന് മക്കളുണ്ട് എന്ന് പറയുന്നത് വെറും ആരോപണം മാത്രമാണ്. ഞങ്ങളിരുവരും ഇപ്പോള്‍ കൂടുതല്‍ നല്ല ബന്ധത്തിലുമാണ്” - എന്നാണ് അനന്യ പ്രതികരിച്ചത്.
എന്തായാലും, വീണ്ടുമൊരിക്കല്‍ കൂടി അനന്യക്കഥ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ സജീവമാവുകയാണ്. കാരണം, ആഞ്ജനേയനോടൊപ്പം അനന്യ താമസിച്ച് തുടങ്ങി എന്നാണ് ഏറ്റവും പുതിയ കഥ. ആഞ്ജനേയന്റെ വീട്ടില്‍ നിന്നാണ് അനന്യ ലൊക്കേഷനില്‍ എത്തുന്നത് എന്നാണ് പുതിയ കഥ. ഇതേപ്പറ്റി അനന്യ പ്രതികരിച്ചിട്ടില്ല. അനന്യ ആഞ്ജനേയനൊപ്പം പോയ കാര്യം അച്ഛന്‍ ഗോപാലകൃഷ്ണന്‍ നായര്‍ സമ്മതിച്ചിട്ടുണ്ടെത്രെ. എന്നാല്‍, ആഞ്ജനേയനൊപ്പം അനന്യ താമസിക്കുന്നു എന്നത് അസത്യമാണെന്നും തന്നോടൊപ്പം അനന്യ വീട്ടില്‍ തന്നെയാണെന്നും അമ്മ പ്രസീദ പറയുന്നു.