ഉദരത്തില്‍ 9 കുട്ടികളില്ല, സ്ത്രീ ഗര്‍ഭിണിയുമല്ല!

മെക്‌സിക്കോ സിറ്റി| WEBDUNIA|
PRO
PRO
മെക്‌സിക്കോയിലെ ഒരു ഗര്‍ഭിണിയുടെ ഉദരത്തില്‍ ഒമ്പത് കുഞ്ഞുങ്ങളുണ്ടെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനമായ കോഹ്വില സ്വദേശിനി കാര്‍ല വനേസ പേരേസയാണ് തന്റെ വയറ്റില്‍ ഒമ്പത് കുഞ്ഞുങ്ങളുണ്ടെന്ന് ഒരു ചാനലിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ ഈ സ്ത്രീ പറഞ്ഞത് കല്ലുവച്ച നുണയാണെന്നും ഇവര്‍ ഗര്‍ഭിണിയല്ലെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആറ് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമടക്കം ഒമ്പതു കുഞ്ഞുങ്ങളാണ് തന്റെ ഉദരത്തില്‍ വളരുന്നതെന്നാണ് പേരേസ പറഞ്ഞത്. മെയ് 20-ന് പ്രസവിക്കുമെന്നും അവര്‍ അറിയിച്ചു. ലോകത്തെ തന്നെ അത്യപൂര്‍വ്വസംഭവമായിരിക്കും അതെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. ആദ്യ പ്രസവത്തില്‍ തനിക്ക് മൂന്ന് കുഞ്ഞുങ്ങള്‍ ആണ് പിറന്നതെന്നും പേരേസ പറഞ്ഞിരുന്നു.

പേരേസ ഗര്‍ഭിണിയല്ലെന്ന് അവരുടെ അമ്മ തന്നെയാണ് ഇപ്പോള്‍ മറ്റൊരു മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. ആദ്യ പ്രസവത്തില്‍ മൂന്ന് കുട്ടികള്‍ ജനിച്ചിട്ടുമില്ല. പേരേസയുടെ മൂന്ന് മക്കള്‍ക്ക് 15, 12, 4 എന്നിങ്ങനെയാണ് പ്രായം. തുടര്‍ന്ന് അവര്‍ പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ നടത്തിയതായും അമ്മ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :