ഗുഹയില്‍ 167 മനുഷ്യരുടെ അസ്ഥികൂടങ്ങള്‍

മെക്സിക്കോ| WEBDUNIA|
PRO
PRO
തെക്കന്‍ മെക്സിക്കോയിലെ ഒരു ഗുഹയില്‍ നിന്ന് മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു. 167 മനുഷ്യരുടെ അസ്ഥികളാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. എന്നാല്‍ ഇവയ്ക്ക് 50 വര്‍ഷമെങ്കിലും പഴക്കമുണ്ടായിരിക്കും എന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ വ്യക്തമാക്കി.

മധ്യ അമേരിക്കയിലെ അഭയാര്‍ത്ഥികള്‍ വടക്കോട്ട് സഞ്ചരിക്കുന്ന വഴിയിലാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള ആക്രമണങ്ങള്‍ക്ക് ഈ മനുഷ്യര്‍ വിധേയരായതായി സൂചനയില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

അസ്ഥികൂടങ്ങള്‍ കൂട്ടിയിട്ട നിലയിലായിരുന്നു. പരിശോധകള്‍ക്കായി ഇവ അവിടെ നിന്ന് മാറ്റി.

English Summary: Mexican authorities have found the remains of 167 people in a southern Mexican cave, and forensic experts believe the remains are at least 50 years old, according to a statement from Chiapas state prosecutors.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :