വിവാഹമോചനം എളുപ്പത്തില്‍ സാധ്യമാക്കുന്നതിനായി ഹിന്ദു വിവാഹനിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സ്ത്രീകള്‍ക്ക് സഹായകരമാകുന്ന ഭേദഗതികളും വരുത്തിയിട്ടുണ്ട്.
വേര്‍പിരിഞ്ഞാല്‍ ഭര്‍ത്താവിന്റെ സ്വത്തില്‍ ഒരു പങ്ക് ഭാര്യയ്ക്ക് നല്‍കണം എന്ന ഭേദഗതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. മാത്രമല്ല ദത്തെടുത്ത കുട്ടികളുടെ കാര്യത്തില്‍ തുല്യ അവകാശമാക്കാനും വ്യവസ്ഥയുണ്ട്. ഇതോടെ ദത്തുകുട്ടികളായാലും സ്വന്തം കുട്ടികളായാലും അവകാശങ്ങള്‍ സമാനമായിരിക്കും.
അപരിഹാര്യമാം വിധം വിവാഹബന്ധം തകര്‍ന്നുവെന്നും വിവാഹമോചനം വേണമെന്നും കാണിച്ച് ഭര്‍ത്താവാണ് പരാതി നല്‍കുന്നതെങ്കില്‍ ഭാര്യയ്ക്ക് എതിര്‍ക്കാം. എന്നാല്‍ ഭാര്യയാണ് പിരിയണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതെങ്കില്‍ ഭര്‍ത്താവ് അത് അംഗീകരിച്ചേ മതിയാകൂ.
രണ്ട് വര്‍ഷം മുമ്പ് രാജ്യസഭയില്‍ അവതരിപ്പിച്ച ഈ ബില്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയില്‍ ആയിരുന്നു.
English Summary: The Union cabinet on Friday approved a set of key recommendations by a parliamentary panel to make divorce proceedings for unhappy couples easier and women-friendly.