സന്ധ്യയുടെ പ്രതിഷേധം മുന്‍നിര്‍ത്തി സമരത്തിനെതിരേ പ്രചരണം നടക്കുന്ന പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തെ വീട്ടമ്മമാരെ ഇറക്കി മുഖം രക്ഷിക്കാന്‍ ഇടതുമുന്നണി ശ്രമം നടത്തിയത്. രണ്ടായിരത്തോളം വീട്ടമ്മമാര്‍ ഉപരോധത്തിന് എത്തി എന്നാണ് വിവരം. ക്ല്ലിഫ്ഹൗസ് ഉപരോധത്തോട് വീട്ടമ്മമാര്‍ക്ക് എതിര്‍പ്പാണെന്ന ആരോപണത്തെ മറികടക്കാനാണ് വീട്ടമ്മമാരെ അണിനിരത്തിയുള്ള സമരം സംഘടിപ്പിച്ചത്. സന്ധ്യ താമസിക്കുന്ന നന്ദന്‍കോട്, ടെന്നീസ് ക്ലബ്, രാജ് ഭവന് എന്നിവിടങ്ങളിലായുള്ള വീട്ടമ്മമാരാണ് സമരത്തിനായി സംഘടിച്ചത്. വീട്ടമ്മയുടെ വികാരത്തില്മേല് ചിലതുകെട്ടിപ്പൊക്കാനാണ് വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിച്ചത് എന്നാണ് പിണറായി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്.
സന്ധ്യയെ പിന്തുണച്ച് സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ രംഗത്തെത്തുകയും വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തതും ഇടതുമുന്നണിയ്ക്ക് ക്ഷീണമുണ്ടാക്കിയിരുന്നു. നേതാക്കള്‍ പരസ്യമായി പ്രതിഷേധവും പരിഹാസവുമെല്ലാം പ്രകടിപ്പിച്ചു. പക്ഷേ സന്ധ്യ അവരുടെ കണ്ണുതുറപ്പിച്ചു എന്ന് വേണം മനസ്സിലാക്കാന്‍.