പോള്‍ വധം; വീട്ടമ്മയും കാമുകനും കുടുങ്ങിയ കഥ

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
കൊല്ലപ്പെട്ട പോളിന്റെ ബന്ധുവായ പെണ്‍കുട്ടിയുടെ വിവാഹപരസ്യം പത്രത്തില്‍ കൊടുത്ത സമയത്താണ് ടിസന്‍ നാട്ടില്‍ എത്തുന്നത്. പരസ്യത്തില്‍ കൊടുത്തിരുന്ന ഫോണ്‍ നമ്പറിലേക്ക് ടിസന്‍ വിളിക്കുകയായിരുന്നു. എന്നാല്‍ പെണ്‍‌കുട്ടിയും പെണ്‍‌കുട്ടിയുടെ വീട്ടുകാരും ‘വിവാഹാലോചന’ സംസാരിച്ചുറപ്പിക്കാന്‍ സജിതയെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ടിസനും സജിതയും നിരന്തരം സംസാരിക്കാന്‍ തുടങ്ങി. സംസാരിച്ച് സംസാരിച്ച് എന്തും പറയാമെന്നും ചോദിക്കാമെന്നും ഉള്ള നിലയിലേക്ക് ഇവരുടെ ബന്ധം വളര്‍ന്നു.

പോള്‍ എറണാകുളത്ത് ഒരു തുണിക്കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. പന്ത്രണ്ടും എട്ടും വയസുള്ള ഇവരുടെ പെണ്‍‌മക്കളാകട്ടെ തെങ്ങോടുള്ള സ്കൂളില്‍ പഠിക്കുകയും. ഭര്‍ത്താവ് ജോലിക്കും കുട്ടികള്‍ സ്കൂളിലും പോയാല്‍ സജിതയുടെ ഫോണ്‍ ചിലയ്ക്കുകയായി. ദിവസവും അഞ്ചും പത്തും തവണയാണ് ഇവര്‍ ഫോണിലൂടെ ശൃംഗരിച്ചിരുന്നത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

അവസാനം, ഭര്‍ത്താവും കുട്ടികളും ഇല്ലാത്ത സമയം നോക്കി ടിസന്‍ വീട്ടില്‍ എത്താനും തുടങ്ങി. പ്രണയം മുറുകിയതോടെ ഇരുവര്‍ക്കും ഒരുനിമിഷം പോലും ഒറ്റയ്ക്ക് കഴിയാന്‍ വയ്യെന്നായി. ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ സജിതയെ ടിസന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, നാണക്കേട് ഉണ്ടാക്കുന്ന ആ പരിപാടിക്ക് ഒരുക്കമല്ലായിരുന്നു. എന്നാല്‍ പിന്നെ, പോളിനെ വകവരുത്തി, ‘നിയമാനുസൃതം’ ഒന്നിച്ച് കഴിയാമെന്ന ധാരണയില്‍ ഇരുവരുമെത്തി.

അടുത്ത പേജില്‍ വായിക്കുക ‘പാവം പോളിനെ ഈ നിഷ്ഠൂരര്‍ വധിച്ചതെങ്ങനെ?’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :