ഇന്ത്യയെ ശക്തയാക്കുന്നതില് ഇന്ദിര നിര്‍ണായക പങ്ക് വഹിച്ചപ്പോഴും ചില പാളിച്ചകള്‍ ഇന്ദിരയ്ക്കും സംഭവിച്ചു. പക്ഷേ ആ പാളിച്ചകള്‍ക്ക് ചരിത്രം പോലും മാപ്പ് കൊടുക്കുകയുമില്ല. 1975ല്‍ അനിവാര്യമായിരുന്ന രാജിയില്‍ നിന്ന് രക്ഷപ്പെടാന്‍ രണ്ടാമതൊന്നാലോചിക്കാതെ അവര്‍ രാജ്യത്തെ അടിയന്തിരാവസ്ഥയിലേക്ക് തള്ളിവിട്ടു. 19 മാസം ഇന്ത്യ ഇന്ദിരയുടെ കീഴിലുള്ള കിരാതഭരണം അനുഭവിച്ചു. തുടര്‍ന്നു വന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍ അതിന് മറുപടി നല്കി. ഇന്ദിരയെയും കോണ്‍ഗ്രസിനെയും അധികാരത്തിന്റെ അകത്തളത്തില്‍ നിന്നും അവര്‍ മാറ്റിനിര്‍ത്തി.
തുടര്‍ന്ന് മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഭരണം നിലവില്‍ വന്നു. പക്ഷേ, മൊറാര്‍ജി ദേശായിയുടെ കീഴില്‍ ഇന്ത്യയില്‍ അഴിമതി വര്‍ദ്ധിച്ചു. ഇന്ദിരയെ അധികാരക്കസേരയില്‍ നിന്ന് തൂത്തെറിഞ്ഞ ഇന്ത്യന്‍ ജനത തന്നെ അവരെ തിരികെ വിളിച്ചു. ഇന്ദിര പൂര്‍വ്വാധികം ശക്തിയോടെ അധികാര കസേരയിലെത്തി. അധികാരത്തിലേറിയ ഇന്ദിര ഓപ്പറേഷന് ബ്ലൂസ്റ്റാറിലൂടെ സ്വന്തം മരണം തീരുമാനിക്കുകയായിരുന്നു.
അമിതമായ ആത്മവിശ്വാസത്തിന്റെ ബലത്തില്‍ അധികാരകേന്ദ്രത്തില്‍ യാത്ര ചെയ്ത അവരുടെ കൂടെ അംഗരക്ഷകരോടൊപ്പം മരണഭയവുമുണ്ടായിരുന്നു. സ്വന്തം അംഗരക്ഷകരാല്‍ തന്നെ താന്‍ വധിക്കപ്പെടുമെന്ന ഭയം അവരുടെ മനസ്സിനെ നിരന്തരം മഥിച്ചിരുന്നു. ഹൃദയം തുറന്ന് ഒന്ന് സംസാരിക്കാന്‍ ആരുമില്ലാതിരുന്ന അവര്‍ ഹൂഗ്ലിനദിയിലെ ഒരു കുമ്പിള് വെള്ളത്തിനോട് തന്റെ മനസ്സിലെ ഭാരങ്ങള്‍ പങ്കുവെച്ചു. അരക്ഷിതത്വ ബോധം വിടാതെ പിന്തുടരുമ്പോഴും മരണഭയം അവര്‍ പുറത്തു കാണിച്ചില്ല. ‘എന്റെ രക്തത്തിന്റെ ഓരോ തുള്ളിയുമീ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വളമാകും. എന്റെ രക്തം രാഷ്ട്രത്തെ ശക്തമാക്കും’ എന്ന് പറയാന്‍ അവര്‍ ധൈര്യപ്പെട്ടു.
1917 നവംബര്‍ 19ന് ജവഹര്‍ലാല്‍ നെഹ്റുവിന്റെയും കമല നെഹ്റുവിന്റെയും മകളായി ആനന്ദഭവനില്‍ ഇന്ദിര പ്രിയദര്‍ശിനി ജനിച്ചു. ബാല്യം തികഞ്ഞ ഏകാന്തതയിലായിരുന്നു. രാഷ്ട്രീയ തിരക്കുകളിലായിരുന്ന പിതാവ് ജവഹര്‍ ലാല്‍ നെഹ്റു വീട്ടില്‍ വരുന്നത് തന്നെ അപൂര്വമായിട്ടായിരുന്നു.
1936ല്‍ ക്ഷയരോഗബാധിതയായി അമ്മ മരിക്കുമ്പോള്‍ ഇന്ദിരയ്ക്ക് 18 വയസ് മാത്രമായിരുന്നു. 1938ല്‍ ഇന്ദിര കോണ്‍ഗ്രസില്‍ അംഗമായി. ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ പഠനകാലത്ത് പാഴ്സിയായ ഫിറോസ് ഗണ്ഡിയുമായി അടുപ്പത്തിലായി. ആ അടുപ്പം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമെത്തി. ഫിറോസ് ഗണ്ഡി വിവാഹം ചെയ്ത ഇന്ദിരാ പ്രിയദര്‍ശിനി അങ്ങനെ ഇന്ദിര ഗാന്ധിയായി മാറി.
ഫിറോസും ഇന്ദിരയും ഒരുമിച്ചാണ് 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തത്. 1944ല്‍ രാജീവ് ഗാന്ധിയും 1946ല്‍ സഞ്ജയ് ഗാന്ധിയും ജനിച്ചു. സഞ്ജയ് ഗാന്ധിയുടെ ജനനത്തിനു ശേഷം ഇവരുടെ ഇടയില്‍ അസ്വസ്ഥത പടരുകയും അത് വേര്‍പിരിയലില്‍ അവസാനിക്കുകയും ചെയ്തു. 1960 സെപ്തംബറില്‍ ഫിറോസ്ഗാന്ധി ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചു.
WEBDUNIA|
അടുത്ത പേജില്‍ വായിക്കുക, ‘1977ല്‍ അറസ്റ്റ് തടവിലാക്കപ്പെട്ട് 1978ല്‍ ജയില്‍ മോചിതയായ ഇന്ദിര!’