ഗണേശ രൂപങ്ങള്‍

FILEFILE

26. ദുര്‍ഗ്ഗാ ഗണപതി

തപ്തകാഞ്ചനസങ്കോശശ്ചാഷ്ടഹസ്തോ മഹത്തനുഃ
ദീപ്താങ്കുശം ശരം ചാക്ഷം ദന്തം ദക്ഷേവഹന്‍ കരൈഃ
വാമേ പാശം കാര്‍മുകം ചലതാം ജംബു ദധത്കരൈഃ
രക്താംശുകഃ സദാ ഭ്രയാദ്ദുര്‍ഗ്ഗാഗണപതിര്‍മുദെ
(വലിയ ദേഹം, ഉരുകുന്ന സ്വര്‍ണ്ണത്തിന്‍റെ നിറം, ചുവന്ന വസ്ത്രം, എട്ട് കൈകള്‍, ജ്വലിക്കുന്ന അങ്കുശം, ശരം, അക്ഷമാല, ദന്തം, പാശം, കരിമ്പ്, കല്പലത, അത്തി)
(ശത്രുക്കളില്‍ നിന്ന് രക്ഷ)

27. ഊര്‍ദ്ധ്വഗണപതി

കല്ഹാരശാലികമലേക്ഷുകചാപബാണ-
ദന്തപ്രരോഹഗദി കനകോജ്ജ്വലാങ്കഃ
ആലിംഗനോദ്യതകരോ ഹരിതാംഗയഷ്ട്യാഃ
ദേവ്യാ കരോതു ശുഭമൂര്‍ദ്ധ്വഗണാധിപോ മേ
(സ്വര്‍ണ്ണനിറം, ഹരിതവര്‍ണ്ണയായ ദേവീ, എട്ടുകൈകള്‍: ഒന്ന് ദേവിയെ ചുറ്റിയിരിക്കുന്നു,
കല്ഹാരപുഷ്പം, കതിര്, താമര, കരിമ്പ്, ബാണം, ദന്തം ഗദ
(ദാമ്പത്യസൗഖ്യം)

28. ദ്വിമുഖ ഗണപതി

സ്വദന്ത പാശാങ്കുശ രത്നപാത്രം
കരൈര്‍ദധാനോ ഹരിനീലഗാത്രഃ
രക്താംശുകോ രത്നകിരീട മൗലി
ഭൂത്യൈ സദാ മേ ദ്വിമുഖോ ഗണേശഃ
(രണ്ടുമുഖം, പച്ചയും നീലയും കലര്‍ന്ന നിറം, രക്തവസ്ത്രം, രത്നകിരീടം, നാലുകൈകള്‍: സ്വദന്തം, പാശം, അങ്കുശം, രത്നപാത്രം)
(വശ്യം)

29. നൃത്ത ഗണപതി

പാശാങ്കുശാപൂപകുഠാരദന്ത-
ചഞ്ചത്ക്കാരാക്ളുപ്തവരാംഗുലിയകാന്‍
പീതപ്രഭം കല്പതരോരധസ്ഥം
ഭജാമി നൃത്തോപപദം ഗണേശം
(മഞ്ഞനിറം, കല്പവൃക്ഷത്തിനടിയില്‍ നൃത്തം ചെയ്യുന്നു. നാലു കൈകള്‍: പാശം, അങ്കുശം, മഴു, ദന്തം, തുമ്പിക്കൈയില്‍ ഉണ്ണിയപ്പം)
(പെട്ടെന്ന് നടക്കേണ്ടുന്ന കാര്യത്തിന്)

30. ത്രൃക്ഷരഗണപതി

ഗജേന്ദ്രവദനം സാക്ഷാച്ചലത്കര്‍ണ്ണസുചാമരം
ഹേമവര്‍ണ്ണം ചതുര്‍ബാഹും പാശാങ്കുശധരം വരം
സ്വദന്തം ദക്ഷിണേഹസ്തേ സവ്യേത്വാമ്രഫലം തഥാ
പുഷ്കരേ മോദകം ചൈവ ധാര യന്തമനുസ്മരേത്.
(സ്വര്‍ണ്ണനിറം, വലിയ ചെവി വീശുന്നു, നാലുകൈകള്‍: പാശം, അങ്കുശം, വരം, ദന്തം+മാങ്ങ, തുമ്പിക്കൈയില്‍ മോദകം)
WEBDUNIA|
(വൈഷമ്യങ്ങളൊഴിക്കാന്‍)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :