ഗണേശ രൂപങ്ങള്‍

FILEFILE

11. ലക്ഷ്മി ഗണപതി

ബിഭ്രാണഃ ശുകബീജ പൂരകമിലന്മാണിക്യ കുഭാങ്കുശാന്‍
പാശം കല്പലതാം ച ഖഡ്ഗവിലസത്ജ്യോതിഃ സുധാനിര്‍ഝരഃ
ശ്യാമേനാത്ത സരോരുഹേണ സഹിതം ദേവീദ്വയം ചാന്തികേ
ഗൗരാം ഗോവരദാനഹസ്തസഹിതോ ലക്സ്മീഗണേശോ ണ്‍വാതാത്.
(സ്വര്‍ണ്ണവര്‍ണ്ണം, എട്ടു കൈകള്‍, തത്ത, മാതളം, മാണിക്യകുംഭം, അങ്കുശം, പാശം, കല്പലത, ഖ ഡ്ഗം, വരം. ഒരു കൈ ലക്സ്മിയെ ചുറ്റിയിരിക്കുന്നു. മാണിക്യകുംഭം തുമ്പിക്കൈയില്‍ കല്പിക്കുക. ലക്സ്മിക്ക് രണ്ടുകൈകള്‍. ഒരു കൈയില്‍ താമര.) (ഐശ്വര്യം)

12. മഹാഗണപതി

ഹസ്തീന്ദ്രാനന മിന്ദു ചൂഡമരുണച്ഛായം
ത്രിനേത്രം രസാ-
ദാശ്ളിഷ്ടം പ്രിയയാസപത്മ കരയാ
സ്വാങ്കസ്ഥയാസന്തതം
ബീജാപൂരഗദേക്ഷുകാര്‍മുകലസചക്രാബ്ജപാശോല്പല
വ്രീഹ്യഗ്രസ്വവിഷാണരത്ന ക ലശാന്‍ ഹസ്തൈര്‍വഹന്തം ഭജേ
(അരുണവര്‍ണ്ണം, ശിരസ്സില്‍ ചന്ദ്രക്കല, മൂന്നുകണ്ണുകള്‍, പത്തു കൈകളില്‍ മാതളം, ഗദ, കരിമ്പ്, ചക്രം, പാശം, നീലതാമര, കതിര്, മുറിഞ്ഞകൊമ്പ്, രത്നകലശം, ശേഷിച്ച കൈ ലക്സ്മിയെ ചുറ്റിയിരിക്കുന്നു. ലക്സ്മിയുടെ ഒരു കൈയില്‍ താമര)
(സര്‍വ്വാഭീഷ്ടസിദ്ധിയും വിജയവും)

13. ഏകാക്ഷര ഗണപതി

രക്തോ രക്തോംഗരാഗുങ്കുശകുസുമയുത
സ്തുന്ദിലച്ചന്ദ്രമൌലിഃ
രത്നൈര്‍യുക്ത സ്ത്രിഭിര്‍വാമനകരചരണോ
ബീജപൂരം ദയാനഃ
ഹസ്താഗ്രാക്ളുപ്തമ പാശാങ്കുശരദവരദോ
നാഗവക്ത്രോ ണ്‍ഹിഭൂഷോ
ദേവഃപത്മാസനസ്ഥോ ഭവതി
സുഖകരോ ഭൂതയേ വിഘ്നരാജഃ
(ചുവന്നനിറം, കുറിക്കൂട്ടുകളണിഞ്ഞിരിക്കുന്നു, ചുവന്ന വസ്ത്രം, ചന്ദ്രക്കല, ചെറിയ കൈകാലുകള്‍, നാലുകൈകള്‍: പാശം, അങ്കുശം, അഭയം വരദം, സര്‍പ്പഭൂഷീതനുമാണ്.
(സര്‍വ്വാഭീഷ്ടസിദ്ധിയും വശ്യവും)

14. വരഗണപതി

സിന്ദൂരാഭമിഭാനനം ത്രിനയനം ഹസ്തേച പാശാങ്കു ശൗ
ബിഭ്രാണം മധു മത്കപാലമനിശം
സാധ്വിന്ദുമൗലിം ഭജേ
പുഷ്ട്യാശ്ശിഷ്ടതനും ധ്വജാഗ്രകരയോ പത്മോല്ലസ-
ദ്ധ്വസ്തയാ
തദ്യോന്യാഹിതപാണി മാത്തവ സുമത്പാത്രോല്ലസത് പുഷ്ക്കരം
(ചുവന്ന നിറം, മൂന്നു കണ്ണുകള്‍, ചന്ദ്രക്കല, നാലുകൈകള്‍: പാശം, അങ്കുശം, വരദം, മറുകൈ പുഷ്ടി ദേവിയെ ചുറ്റുന്നു. ദേവിയുടെ കൈയില്‍ കൊടി)
(ഐശ്വര്യം ലഭിക്കുന്നതിന്)

15. ക്ഷിപ്ര പ്രസാദ ഗണപതി

ധൃതപാശാങ്കുശ കല്പലതാ സ്വദന്തശ്ഛ ബീജപൂരയുതഃ
ശശിശകല കലിത മൗലിസ്ത്രിലോചനോ ണ്‍രുണാശ്ഛ ഗജവദനഃ
ഭാസുരഭൂഷണ ദീപേ്താ ബൃഹദുദരഃ പത്മവിഷ്ടരോല്ലസിതഃ
വിഘ്നപയോധരപവനഃ കരധൃതകമലഃ സദാസ്തുമേ ഭൂത്യൈ
(അരുണവര്‍ണ്ണം, മൂന്നുകണ്ണുകള്‍, ചന്ദ്രക്കല, താമരയിതളിലിരിക്കുന്നു. നാലുകൈകള്‍, പാശം, അങ്കുശം, സ്വദന്തം, കല്പലത, തുമ്പിക്കൈയില്‍ മാതളം, വിഘ്നങ്ങളെ അകറ്റുന്ന കൊടുങ്കാറ്റാണ് ഗണപതി)
WEBDUNIA|
(പെട്ടെന്ന് സാധിക്കേണ്ടുന്ന കാര്യങ്ങള്‍ക്ക്)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :