ഗണേശ രൂപങ്ങള്‍

FILEFILE

16. ഹരിദ്രാഗണപതി

ഹരിദ്രാഭം ചതുര്‍ബാഹും ഹരിദ്രവദനം പ്രഭും
പാശാങ്കശധരം ദേവം മോദകം ദന്തമേവ ച
ഭക്താദയപ്രദാതാരം വന്ദേ വിഘ്നവിനാശനം
(മഞ്ഞള്‍നിറം, നാലുകൈകള്‍: പാശം, അങ്കുശം, മോദകം, ദന്തം)
(നിത്യപൂജയ്ക്കും, സ്ത്രീകള്‍ക്കും വിശേഷം)

17. ഹേരംബ ഗണപതി

അഭയവരദ ഹസ്തഃപാശ ദന്താക്ഷമാലാ
സൃണിപരശുദധാനോ മുദ്ഗരം മോദകം ച
ഫലമധിഗതസിംഹഃ പഞ്ചമാതംഗ വക്ത്രഃ
ഗണപതിരതിഗൗരഃ പാതുഹേരംബനാമാ
(അഞ്ചുതലകള്‍, പത്തുകൈകള്‍, വെളുത്തനിറം, സിംഹസ്ഥിതന്‍, കൈകളില്‍ പാശം, ദന്തം, അക്ഷരമാല, തോട്ടി, മഴു, മുദ്ഗരം, മോദകം, അഭയം, വരം, മാതളം)
(വിഷമമേറിയ കാര്യങ്ങളില്‍ വിജയിക്കുന്നതിന്)

18. ഢൂണ്ഡി ഗണപതി

അക്ഷമാലാം കുഠാരം ച രത്നപാത്രം സ്വദന്തകം
ധത്തേ കര്‍ൈവിഘ്നരാജോ ഡുഢുണ്ഡിനാമാ മുദേണ്‍സ്തുനഃ
(ചുവന്ന നിറം, നാലുകൈകള്‍: മഴു, രത്നപാത്രം, അക്ഷരമാല, സ്വദന്തം)
(കാശിയിലെ ഗണപതി. സര്‍വ്വാഭീഷ്ടസിദ്ധിക്ക്)

19. ത്രിമുഖഗണപതി

ശ്രീമത്തീക്ഷ്ണശിഖാങ്കുശാക്ഷവരദാന്‍
ദക്ഷേ ദധാനഃ കരൈഃ
പാശം ചാമൃതപൂര്‍ണ്ണകുംഭമഭയം
വാമേ ദയാനോ മുദ്രാ
പീഠംസ്വര്‍ണ്ണമയാരവിന്ദ വിലസത്-
കര്‍ണ്ണികാ ഭാസുരേ
സ്വാസീനസ്ത്രിമുഖഃ പലാശരുചിരോ
നാഗാനനഃ പാതു നഃ

(ചുവന്ന പ്ളാശിന്‍ പൂ നിറം, ആറുകൈകള്‍: മൂര്‍ച്ചയേറിയ അങ്കുശം, അക്ഷരമാല, പാശം, അമൃതകുംഭം, വരം, അഭയം - സ്വര്‍ണ്ണത്താമരയില്‍ വിശിഷ്ട സിംഹാസനത്തിലിരിക്കുന്നു) (ഐശ്വര്യം)

20. യോഗ ഗണപതി

യോഗാരൂഢോ യോഗപട്ടാഭിരാമോ
ബാലാര്‍ക്കഭശ്ചന്ദ്ര നീലാംശുകാഢ്യഃ
പാശേക്ഷ്വക്ഷാന്‍ യോഗദണ്ഡം ദധാനോ
പായാന്നിത്യം യോഗവിഘ്നേശ്വരോ നഃ
(യോഗാസനത്തിലിരിക്കുന്നു. ചുവപ്പ് നിറം, നീലവസ്ത്രം, നാലു കൈകള്‍, പാശം, കരിമ്പ്, അക്ഷരമാല, യോഗദണ്ഡ്)
WEBDUNIA|
(മോക്ഷം, യോഗജ്ഞാനം എന്നിവ ലഭിക്കുന്നതിന്)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :