ഗണേശ രൂപങ്ങള്‍

FILEFILE

21 സങ്കടഹരഗണപതി

ബാലാര്‍ക്കാരുണകാന്തിര്‍വാമേ
ബാലാം വഹന്നങ്കേ
ലസദിന്ദീവരഹസ്താം ഗൗരാംഗീം രത്ന ശോഭാഢ്യം
ദക്ഷേങ്കുശവരദാനം വാമേ പാശം പ പായസം പാത്രം
നീലാംശുകലസമാനഃ പീഠേ
പത്മാരുണോതിഷ്ഠന്‍
സങ്കടഹരണപായാത് സങ്കടപുഗാദ് ഗജാനനോ നിത്യം
(ഉദയസൂര്യന്‍റെ വര്‍ണ്ണം, മടിയില്‍ ഒരു പൈതല്‍, നാലുകൈകള്‍, അങ്കുശം, വരദം, പാശം, പായസപാത്രം, ചുവന്നതാമരയിലിരിക്കുന്നു)
(വൈഷമ്യങ്ങള്‍ തീര്‍ക്കുന്നതിന്)


22 വിജയഗണപതി

പാശാങ്കുശ സ്വദന്താമ്രഫലവാനാഖുവാഹനഃ
വിᅯം നിഹന്തു ന സര്‍വ്വം രക്ത വര്‍ണ്ണോവിനായകഃ
(രക്തംവര്‍ണ്ണം, മൂഷികാസനം, നാലുകൈകള്‍, പാശം, അങ്കുശം, ദന്തം, മാങ്ങ, വിഘ്നങ്ങളെ ഇല്ലാതാക്കാനുള്ള യാത്രയിലാണ്)
(വൈഷമ്യങ്ങളില്‍ നിന്നും രക്ഷനേടുന്നതിന്)

23 ഋണമോചക ഗണപതി

പാശാങ്കുശൗ ദന്തജമ്പു ദയാനഃസ്ഫാടികപ്രഭഃ
രക്താംശുകോ ഗണപതിര്‍മുദേ സ്യാദൃണമോചകഃ
(കടബാധ്യതകളൊഴിവാക്കുന്ന ഗണപതി, നാലുകൈകള്‍, പാശം, അങ്കുശം, ദന്തം, അത്തിപ്പഴം: സ്ഫടികനിറം)
(കടങ്ങള്‍ ഒഴിവാക്കാന്‍)

24. ഉദ്ദണ്ഡ ഗണപതി

കല്‍ഹാരാംബുജ ബീജ പൂരക ഗദാ ദന്തേ ക്ഷുചാപ സുമം
ബിഭ്രാണോ മണികുംഭശാലികലശം പാശം
സൃണിം ചാബ്ജകം
ഗൗരാംഗ്യാ രുചിരാരവിന്ദകരയാ ദേവ്യാ സമാലിംഗിതഃ
ശോണാംഗഃ ശുഭമാതാനോതു ഭജതാ-
മുദ്ദണ്ഡ വിഘ്നേശ്വരഃ
(ചുവന്ന നിറം, താമര കൈയിലുള്ള ദേവി ഗണേശാങ്കസ്ഥയാണ്, പന്ത്രണ്ടുകൈകള്‍: കല്ഹാരം, താമര, മാതളം, ഗദ, ദന്തം, കരിമ്പ്, പുᅲം, രത്ന കുംഭം, കതിര്, പാശം, തോട്ടി, താമര)
(വലിയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിന്)

25. സൃഷ്ടി ഗണപതി

പാശാങ്കശ സ്വദന്താമ്രഫലവാനാഖ്യ വാഹനഃ
വിഘനം നിഹന്തുന ശോണൃസൃഷ്ടിദക്ഷോ വിനായകഃ
(ചുവന്ന നിറം, മൂഷികവാഹനന്‍, സൃഷ്ടിപ്രധാനന്‍, നാലുകൈകള്‍: പാശം, അങ്കുശം, സ്വദന്തം, മാങ്ങ)
WEBDUNIA|
(ദാമ്പത്യ-സന്താന സുഖം)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :