Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (14:52 IST)
മണിരത്നത്തിന്‍റെ ദളപതിയിലെ ഒരു നായകനായിരുന്നു മമ്മൂട്ടി. അതുകൊണ്ടുതന്നെ മണിരത്നം ചിത്രത്തിന്‍റെ പ്രാധാന്യവും അതില്‍ അഭിനയിച്ചാല്‍ ലഭിക്കുന്ന നേട്ടവുമെല്ലാം മമ്മൂട്ടിക്ക് നന്നായറിയാം. വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാനും മണിരത്നത്തിന്‍റെ ചിത്രത്തില്‍ അഭിനയിച്ചു - ‘ഓ കാതല്‍ കണ്‍മണി’.
OKKയിലെ ദുല്‍ക്കറിന്‍റെ പ്രകടനത്തെക്കുറിച്ച് രാം ഗോപാല്‍ വര്‍മ, അമിതാഭ് ബച്ചന്‍, രജനികാന്ത് തുടങ്ങിയവര്‍ പ്രകീര്‍ത്തിച്ചതിന് കണക്കില്ല. അപ്പോഴും എല്ലാവരും അന്വേഷിച്ചത് ഒരാളുടെ പ്രതികരണത്തേക്കുറിച്ചായിരുന്നു. ചിത്രം കണ്ടിട്ട് മമ്മൂട്ടി എന്തുപറഞ്ഞു?
ഓ കെ കണ്‍മണി കണ്ട് മമ്മൂട്ടിക്ക് വലിയ സന്തോഷമായി എന്ന് ദുല്‍ക്കര്‍ പറയുന്നു. ‘നന്നായിരിക്കുന്നു’ എന്ന് അദ്ദേഹം അഭിപ്രായം പറഞ്ഞതായും മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ വ്യക്തമാക്കുന്നു.
തന്നോട് മണിരത്നം മൂന്ന് കഥകള്‍ പറഞ്ഞുവെന്നും അതില്‍ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കുകയായിരുന്നു എന്നും ദുല്‍ക്കര്‍ ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.