ഊൺ കേമമാക്കാൻ ക്യാരറ്റ് പച്ചടി

ഊൺ കേമമാക്കാൻ ക്യാരറ്റ് പച്ചടി

Rijisha M.| Last Modified തിങ്കള്‍, 13 ഓഗസ്റ്റ് 2018 (14:50 IST)
ക്യാരറ്റ് പച്ചടി അധികം സുപരിചിതമല്ലെങ്കിലും ടെസ്‌റ്റിന്റെ കാര്യത്തിൽ ഇവൻ ആളൊരു കേമനാണ്. അധികം ആർക്കും ഇത് തയ്യാറാക്കുന്ന വിധം എങ്ങനെയെന്ന് അറിയില്ല. വീട്ടിൽ തന്നെ വളരെ എളുപ്പം തയ്യാറാക്കാൻ പറ്റ്ഇയ ഒരു വിഭവമാണിത്. ചോറിന്റെ കൂടെ ഏറ്റവും നന്നായി ചേരുന്ന കറിയും ഇതുതന്നെയാണ്. കുട്ടികൾക്കും വെജിറ്റേറിയൻസിനും ഒരുപോലെ ഇഷ്‌ടപ്പെടുന്ന ഈ
വിഭവം 10 മിനിറ്റിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്നതാണ്.

ഊണിനൊപ്പം കഴിക്കാന്‍ ക്യാരറ്റ് പച്ചടിയുണ്ടാക്കാന്‍ പഠിക്കാം.

ചേരുവകള്‍

ക്യാരറ്റ് - 2
ഉള്ളി - 10
തൈര് - അര കപ്പ്
പച്ചമുളക് - 3
ചുവന്ന് മുളക് - 2
കടുക് - അര ടീസ്പൂണ്‍
വെളിച്ചെണ്ണ - പാകത്തിന്

പാകം ചെയ്യുന്ന വിധം

ക്യാരറ്റും ഉള്ളിയും ചെറുതായി അരിയുക. എന്നിട്ട് വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ചുവന്ന മുളകും ഇട്ട് വറുക്കുക. അതില്‍ അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറി ഉപ്പും ചേര്‍ത്ത് വഴറ്റി വേവിക്കുക. നന്നായി വെന്തതിനുശേഷം തൈര് ചേര്‍ത്തിളക്കി മാറ്റുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :