jibin|
Last Updated:
ശനി, 11 ഓഗസ്റ്റ് 2018 (19:59 IST)
ഇന്നത്തെ യുവത്വം ശരീര സൌന്ദര്യം കാത്തു സൂക്ഷിക്കുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നവരാണ്. മാറിയ ഭക്ഷണക്രമവും രോഗഭീതിയുമാണ് പലരെയും അല്ലട്ടുന്ന പ്രശ്നം. ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും പലവിധ രോഗങ്ങള്‍ക്ക് അടിമപ്പെടാറുണ്ട്.
ഇതോടെയാണ് ജിമ്മില്‍ പോകണമെന്ന ആശയം പലരിലും തോന്നുന്നത്. എല്ലാവധി സൌകര്യങ്ങളുമുള്ള ജിമ്മില്‍ പോകാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെങ്കിലും നമ്മള് ചെയ്യുന്ന വ്യായാമ രീതികളാണ് പ്രധാനം. ആരോഗ്യം കാത്ത് സൂക്ഷിക്കാന്‍ ജിമ്മില്‍ പോകേണ്ട ആവശ്യമില്ല.
വ്യായായ്മ രീതികളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരും 40വയസ് പിന്നിട്ടവരും ഒരു ഡോക്ടറെ കണ്ട ശേഷം മാത്രമെ വ്യായായ്മ മുറകളിലേക്ക് കടക്കാവൂ. വ്യായായ്മ രീതികള്‍ ശരീരത്തിന് ഊര്‍ജ്ജവും ഉന്മേഷവും നല്‍കും.
നല്ല ഉറക്കം, ഊര്‍ജസ്വലത, എല്ലുകള്‍ക്കും പേശികള്‍ക്കും ബലം, നല്ല ശരീരപ്രകൃതി, പൊസീറ്റീവ് ഏനര്‍ജി, രോഗങ്ങളില്‍ നിന്നുള്ള മുക്തി എന്നിവ പതിവായുള്ള വ്യായായ്മത്തില് നിന്നും ലഭിക്കുന്നതാണ്. ജിമ്മില്‍ പോകാന്‍ മടിക്കുന്നവര്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടാവുന്നതാണ്.
നടക്കാന്‍ പോകുക, സൈക്കിള്‍ ചവിട്ടുക, നീന്തുക, ഓടുക, ചെറിയ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുക എന്നിവയും ആരോഗ്യം സംരക്ഷിക്കാന്‍ ഉത്തമമാണ്.