അനുബന്ധ വാര്ത്തകള്
- ഉറക്കം കുറഞ്ഞാൽ സ്ത്രീകളിൽ ക്യാൻസർ സാധ്യത കൂടും !
- കാമുകിയുമായി സുഹൃത്തിന് ബന്ധമെന്ന് സംശയം, പിന്നീട് യുവാവ് ചെയ്ത ക്രൂരത ഇങ്ങനെ
- സിഖ് മതത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കൂ, കോടതി അമേരിക്കക്കാരനായ യുവാവിന് നൽകിയ ശിക്ഷ ഇങ്ങനെ !
- ഹൈവേയിൽ കാർയാത്രികന്റെ മുന്നിലേക്ക് പറന്നിറങ്ങി വിമാനം, വീഡിയോ !
- എലിസബത്ത് രാജ്ഞിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ ആളെവേണം, മാസശമ്പളം രണ്ട് ലക്ഷം !
വീട്ടിൽ സന്തോഷം നിറക്കുന്നതിൽ ഇക്കാര്യങ്ങൾക്ക് വലിയ പങ്കാണുള്ളത് !
വീടുകൾ സന്തോഷവും സമാധാനവും നൽകുന്ന ഇടങ്ങളാവണം. അതിന് ഗൃഹ നിർമ്മാണ വേളയിൽ തന്നെ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന്റെ ഓരോ ഭാഗവും നിർമ്മിക്കുന്ന ഘത്തത്തിൽ നാം വരുത്ത ചെറിയ പിഴവുകൾ പോലും കുടുംബത്തിന്റെ ഐശ്വര്യത്തെയും സന്തോഷത്തെയും ബധിച്ചേക്കാം.
വീട്ടിലെ കിടപ്പുമുറി, സ്വീകരണ മുറി, അടുക്കള എന്നിവ പണിയുമ്പോഴാണ് നാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത്. കാരണം ഈയിടങ്ങളിലാണ് വീട്ടിൽ നാം കൂടുതൽ നേരവും ചിലവിടുക. വീടിന്റെ മധ്യഭാഗത്തായി ഒരിക്കലും കിടപ്പു മുറികൾ പണിയരുത്. അതു പോലെ തന്നെ ഗൃഹനാഥൻ വീടിന്റെ വടക്കു കിഴക്ക്, തെക്ക് കിഴക്ക് മുറികളിൽ കിടക്കുന്നത് നല്ലതല്ല.
കന്നിമൂലയിലാണ് പ്രധാന കിടപ്പുമുറി പണിയേണ്ടത് ഇവിടെയാണ് ഗൃഹനാഥൻ കിടക്കേണ്ടതും. മുറിക്കുള്ളിൽ ബാത്‌റൂമുക്കൾ നിർമ്മിക്കേണ്ടത് വടക്കോ പടിഞ്ഞാറോ വേണം. ടോയ്‌ലെറ്റിന്റെ വാതിലുകൾ എപ്പോഴും അടാച്ചിടാനും പ്രത്യേകം ശ്രദ്ധിക്കണം.
ഇനി ശ്രദ്ധിക്കേണ്ടത് അടുക്കളയാണ് അഗ്നി കോണിൽ മാത്രമേ അടുക്കള പണിയാവു. മറ്റിടങ്ങളിൽ പണിയുന്നത് ദോഷകരമാണ്. കിഴക്കോട്ട് തിരിഞ്ഞ് ആഹാരം പാകം ചെയ്യുന്ന രീതിയിൽ വേണം അടുക്കളയിലെ അടുപ്പുകൾ സജ്ജീകരിക്കാൻ എന്നതും പ്രത്യേകം ശ്രദ്ധിക്കണം.