കാമുകിയുമായി സുഹൃത്തിന് ബന്ധമെന്ന് സംശയം, പിന്നീട് യുവാവ് ചെയ്ത ക്രൂരത ഇങ്ങനെ

Last Modified ശനി, 25 മെയ് 2019 (19:34 IST)
കമുകിക്ക് തന്റെ സഹപ്രവർത്തകനുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്ന് 28കാരൻ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി, അജ്മാനിലാണ് സംഭവം ഉണ്ടായത്. താൻ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തിയുമായി കാമികിക്ക് ബന്ധമുണ്ടന്ന് പ്രതി വിശ്വസിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായത്.

34കാരിയായ അറബ് യുവതിയുമായി കഴിഞ്ഞ മൂന്ന് വർഷമായി യുവവ് പ്രണയത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മുതൽ ഇവരുടെ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തന്റെ സഹ പ്രവർത്തകനായ 43കാരനുമായി യുവതിക്ക് ബന്ധമുള്ളതുകൊണ്ടാണ് തന്നോട് താൽപര്യം കുറയുന്നത് എന്നാണ് യുവാവ് വിശ്വസിച്ചത്. ഇതാണ് യുവാവിനെ ക്രൂരനാക്കി മാറ്റിയത്.

തുടർന്ന് 43കാരൻ ജോലി ചെയ്യുന്ന സ്ഥലത്തെത്തി യുവാവ് ഇയാളെ കുത്തി വീഴ്ത്തുകയായിരുന്നു. 43കാരൻ മരിച്ചു എന്ന് കരുതി പ്രതി പിന്നീട് എത്തിയത് യുവതിയുടെ അടുത്തേക്കായിരുന്നു. യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം രക്തം പുരണ്ട കൈകളുമായി യുവാവ് പൊലീസിൽ കീഴടൺഗുകയായിരുന്നു. കാമുകിയെയും സുഹൃത്തിനെയും താൻ കൊലപ്പെടുത്തി എന്നു യുവാവ് തുറന്നു സമ്മദിച്ചു. കുത്തേറ്റ 43കാരൻ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :