ഉറക്കം കുറഞ്ഞാൽ സ്ത്രീകളിൽ ക്യാൻസർ സാധ്യത കൂടും !

Last Modified ശനി, 25 മെയ് 2019 (20:01 IST)
സ്ത്രികളിലെ ഉറക്കക്കുറവ് ക്യാൻസറിന് സാധ്യത കൂട്ടും എന്ന് പഠനം. ഉറക്കം കുറയുന്നതും ഒബ്സ്ട്രക്ടിവ് സ്ലീപ് അപ്നിയ എന്ന രോഗാവസ്ഥയും പുരുഷൻമാരെക്കാൾ സ്ത്രീകളിൽ ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നതായാണ് യൂറോപ്യൻ റെസ്‌പിറേറ്ററി മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.

പ്രായം, ബോഡി മാസ് ഇൻഡക്സ്, മദ്യപാനം പുകവലി എന്നിവ പരിശോധിക്കുമ്പോഴും പുരുഷനേക്കാൾ സ്ത്രീകളിൽ സാധ്യത ഉള്ളതായാണ് പഠനം പറയുന്നത്. യു എസ് സ്ലീപ് അപ്നിയ ഡേറ്റ ബേസിൽനിന്നും ഉൾപ്പടെ 19,556 പേരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകർ ഇത്തരത്തിൽ ഒരു നിഗമനത്തിൽ എത്തിച്ചേർന്നത്.

ഒബ്സ്ട്രകിൾ സ്ലീപ് അപ്നിയ എന്ന രോഗാവസ്ഥ വളരെ വേഗത്തിൽ ക്യാൻസറിലേക്ക് വഴി മാറുന്നു എന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. ഉറക്കം കുറയുന്നതോടെ ശാരീരികമായി ഉണ്ടാകുന്ന മാറ്റങ്ങളാണ് ക്യാൻസറിന് കാരണമാകുന്നത്. ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതാണ് സ്ലീപ് അപ്നിയ ഉള്ളവരിൽ ക്യാൻസറിന് സധ്യത വർധിക്കാൻ കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :