അനുബന്ധ വാര്‍ത്തകള്‍
- ലോക്ഡൗണിലും മുന്നോട്ട് തന്നെ, പുതിയ ക്രെറ്റയ്ക്കായി ബുക്കിങ് 20,000 പിന്നിട്ടു
- വീഡിയോ കോളിങ് ആപ്പുമായി ജിയോയും, ഒരേസമയം 100 പേരുമായി വീഡിയോ ചാറ്റ് ചെയ്യാം ജിയോ മീറ്റ് ഉടൻ !
- പന്തുകൊണ്ടത് തുടയിൽ, വേദനകൊണ്ട് പുളഞ്ഞുപോയി, ഷമിയെ നേരിട്ടതിനെകുറിച്ച് സ്മൃതി മന്ദാന
- നിർണായക ഘട്ടത്തിൽ ഗാംഗുലി ഉപദേശം നൽകി, തുറന്നുപറഞ്ഞ് പന്ത്
- വാഹനം നിർത്താൻ ആവശ്യപ്പെട്ടു, ബോണറ്റിലേയ്ക്ക് പൊലീസുകാരനെ ഇടിച്ചിട്ട് കടക്കാൻ ശ്രമിച്ച് യുവാവ്, വീഡിയോ
വീട്ടിലെ മുറികൾക്ക് നിറം തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം, അറിയൂ !
കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനൊപ്പം തന്നെ പ്രാധാന്യമേറിയ കാര്യമാണ് അനുയോജ്യമായ നിറങ്ങള്‍ നല്‍കുക എന്നതും. നിറങ്ങൾക്ക് മനുഷ്യരോട് സംവദിക്കാൻ കഴിയുമെന്നാണ് പറയാറ്. തെറ്റായ വര്‍ണങ്ങള്‍ക്ക് തെറ്റായ വികാരങ്ങള്‍ സൃഷ്ടിക്കും. അതായത്, നിറങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കാര്യമായ സമീപനം ഉണ്ടാവണം അല്ലെങ്കില്‍, ഒരു പക്ഷേ നിങ്ങളുടെ ചുവരുകള്‍ ഉത്സാഹത്തിനു പകരം നിരുത്സാഹം പ്രസരിപ്പിച്ചേക്കാം
നിറങ്ങളെ തീക്ഷ്ണത കൂടിയ നിറങ്ങള്‍ എന്നും തീക്ഷ്ണത കുറഞ്ഞ നിറങ്ങള്‍ എന്നും രണ്ടായി തരം തിരിക്കാം. ചുവപ്പ്, മഞ്ഞ, ഓറഞ്ച് തുടങ്ങിയവയെ ആദ്യത്തെ ഗണത്തില്‍ പെടുത്താം. പച്ച, നീല തുടങ്ങിയവ ശാന്തി നല്കുന്ന നിറങ്ങളായും കണക്കാക്കുന്നു. ഓരോ മുറിയുടെയും പ്രത്യേകതയ്ക്ക് അനുസൃതമായിരിക്കണം അതിന്റെ നിറവും. കിടപ്പ് മുറിയില്‍ ഇഷ്ടമുള്ള നിറം ഉപയോഗിക്കാം. എന്നാല്‍, വിശ്രമത്തിന് അനുകൂലമായ നിറഭേദം അതില്‍ ഉണ്ടായിരിക്കണം.
ഭക്ഷണമുറിയില്‍ വിശപ്പിനെ ഉദ്ദീപിപ്പിക്കുന്ന നിറമാണ് വേണ്ടത്. ഭക്ഷണ മുറിയില്‍ ചുവപ്പ് നിറം അനുയോജ്യമായിരിക്കും. ഭക്ഷണ മുറിയില്‍ മഞ്ഞ, പച്ച, നീല എന്നീ നിറങ്ങള്‍ ഉപയോഗിക്കുന്നത് നന്നല്ല. വിശാലമായ മുറികള്‍ക്ക് തീക്ഷണതയുള്ള നിറങ്ങള്‍ നല്കിയാല് വിസ്താരം കുറഞ്ഞതായി തോന്നാം. അതേപോലെ, ഉയരം കൂടിയ സീലിങ്ങുകള്‍ക്ക് ഇത്തരം നിറം നല്കിയാല് ഉയരം കുറഞ്ഞ പ്രതീതി സൃഷ്ടിക്കാനും സാധിക്കും. അടുക്കളയില്‍ കടും വര്‍ണങ്ങള്‍ ഉപയോഗിക്കാം. കുളിമുറിയിലാവട്ടെ പച്ച, നീല, വയലറ്റ് എന്നീ നിറങ്ങളില്‍ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്
അടുത്ത ലേഖനം