അനുബന്ധ വാര്‍ത്തകള്‍
- പന്തുകൊണ്ടത് തുടയിൽ, വേദനകൊണ്ട് പുളഞ്ഞുപോയി, ഷമിയെ നേരിട്ടതിനെകുറിച്ച് സ്മൃതി മന്ദാന
- നിർണായക ഘട്ടത്തിൽ ഗാംഗുലി ഉപദേശം നൽകി, തുറന്നുപറഞ്ഞ് പന്ത്
- വാഹനം നിർത്താൻ ആവശ്യപ്പെട്ടു, ബോണറ്റിലേയ്ക്ക് പൊലീസുകാരനെ ഇടിച്ചിട്ട് കടക്കാൻ ശ്രമിച്ച് യുവാവ്, വീഡിയോ
- ഡൽഹിൽയിൽ 68 സിആർപിഎഫ് ജവാൻമാർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു, ബറ്റാലിയനിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 122 പേർക്ക്
- സ്റ്റെം സെൽ ചികിത്സ, കൊവിഡ് പ്രതിരോധത്തിൽ നിർണായക നേട്ടവുമായി യുഎഇ
വീഡിയോ കോളിങ് ആപ്പുമായി ജിയോയും, ഒരേസമയം 100 പേരുമായി വീഡിയോ ചാറ്റ് ചെയ്യാം ജിയോ മീറ്റ് ഉടൻ !
കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകൾക്ക് ഞെട്ടിപ്പിയ്ക്കുന്ന വളർച്ചയാണ് ഉണ്ടായത്. സൂം ഉൽപ്പടെയുള്ള പ്ലാറ്റ്ഫോമുകൾ സ്വന്തമാക്കിയ വിജയം പ്രയോജനപ്പെടുത്താൻ ജിയോയും തയ്യാറെടുക്കുകയാണ്. ജിയോയുടെ വീഡിയോകോളിങ് ആപ്പായ ജിയോമീറ്റ് ഉടൻ എത്തും. ജിയോയുടെ സീനിയർ വൈസ് പ്രസിഡന്റ് പങ്കജ് പറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരേസമയം 100 പേർക്ക് വരെ വീഡിയോകോൾ ചെയ്യാൻ സംവിധാനമുള്ള ആപ്പായിരിയ്ക്കും ജിയോ മീറ്റ്.
ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ്, മാക് ഒഎസ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ തുടക്കത്തിൽ തന്നെ ആപ്പ് ലഭിക്കും. ജിയോ മീറ്റ് ഇൻസ്റ്റാൾ ചെയ്യാത്തവർക്ക് പോലും വീഡിയോകോളിൽ പങ്കെടുക്കാൻ സാധിയ്ക്കും. മോസിലാ ഫയര്‍ഫോക്‌സ്, ഗൂഗിള്‍ ക്രോം തുടങ്ങിയ ബ്രൗസറുകളെ ജിയോ മീറ്റ് സപ്പോർട്ട് ചെയ്യും. ജിയോയുടെ ഇ ഹെൽത്ത് പ്ലാറ്റ്ഫോമിലേക്കും ജിയോമീറ്റിലൂടെ പ്രവേശിക്കാം. ഇതിലൂടെടെ ഡോക്ടർമാരുമായി ആരോഗ്യ കാര്യങ്ങൾ ചർച്ച ചെയ്യുകയുമാവാം. കുട്ടികൾക്കുള്ള വെർച്വൽ ക്ലാസ് മുറികളും ജിയോമീറ്റിൽ ഉണ്ടാകും.