വെബ്ദുനിയ ലേഖകൻ|
Last Updated:
ശനി, 2 മെയ് 2020 (16:15 IST)
മുംബൈ: ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയ്ക്ക് എതിരെ ബാറ്റ് ചെയ്യുക ഏതൊരു ക്രിക്കറ്റർക്കും പ്രയാസകരം തന്നെയായിരിയ്ക്കും. അതിവേഗത്തിൽ ആക്രമിക്കാനെന്നോണമായിരിക്കും പന്തുകൾ പാഞ്ഞടുക്കുക. ഷമിയുടെ പന്തുകൾ നേരിട്ടപ്പോഴുള്ള അനുഭവത്തെകുറിച്ച് തുറന്നുപറയുകയാണ് ഇന്ത്യൻ താരം സ്മൃതി മന്ദാന. ഷമിയുടെ പന്തുകോണ്ട് തന്റെ കാൽ തുടയിൽ പരിക്കേൽപ്പിച്ചു എന്ന് താരം വെളിപ്പെടുത്തി ജെമിമക്കും, രോഹിത് ശര്‍മക്കുമൊപ്പം ലൈവ് ചാറ്റിനിടെയാണ്
സ്മൃതി മന്ദാന അനുഭവം തുറന്നുപറഞ്ഞത്.
മണിക്കൂറില്‍ 120 കിലോമീറ്റർ വേഗതയിലാണ് എനിക്കെതിരെ ഷമി പന്തെറിഞ്ഞത്. ശരീരത്തിലേക്ക് പന്തെറിയില്ലെന്ന് അദ്ദേഹം എനിയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. ആദ്യ രണ്ട് ഡെലിവറികൾ എനിക്ക് തൊടാൻപോലുമായില്ല. മൂന്നാമത് വന്ന പന്ത് കാല്‍ തുടയില്‍ തട്ടി. വേദനകൊണ്ട് ഞാന്‍ പുളയുകയായിരുന്നു. പിന്നീട് പന്ത് തട്ടിയ ഭാഗം കറുപ്പ്, നീല, പച്ച നിറങ്ങളായി മാറിക്കൊണ്ടിരുന്നു സ്മൃതി മന്ദാന പറഞ്ഞു.
ഷമിയെ എതിരിടുക എന്നത് പ്രയാസം തന്നെയാണെന്ന് രോഹിത് ശര്‍മയും സമ്മതിച്ചു. പച്ചപ്പുള്ള പിച്ച് കണ്ടാല്‍ തന്നെ ഷമി ബിരിയാണി അധികം കഴിക്കും എന്നായിരുന്നു രോഹിത് ശർമയുടെ വാക്കുകൾ. ബൂമ്രയും ഷമിയും തമ്മിലാണ് ഏപ്പോഴും മത്സരം. കൂടുതല്‍ തവണ എതിരാളികളുടെ ഹെല്‍മറ്റില്‍ പന്ത് കൊള്ളിക്കുന്നതാര്, എതിരാളികളെ കൂടുതല്‍ ബീറ്റ് ചെയ്യുന്നതാര് എന്നിങ്ങനെയാണ് അവർക്കിടയിലുള്ള മത്സരം. രോഹിത് പറഞ്ഞു.