അനുബന്ധ വാര്‍ത്തകള്‍
- NEFT ബാങ്ക് ഇടപാടുകൾ ഇനിമുതൽ 24X7 ലഭ്യമാകും, മാറ്റം ഡിസംബർ മുതൽ !
- മലമുകളിൽനിന്നും ഫ്രിഡ്ജ് താഴേക്കെറിഞ്ഞ് യുവാക്കൾ, പൊലീസ് കൊടുത്തത് ഒന്നാന്തരം പണി !
- ടാറ്റയുടെ സെവൻ സീറ്റർ എസ്യുവി ബസാഡ് വരവറിയിക്കാൻ തയ്യാറെടുക്കുന്നു !
- വഡോദരയിലെ വെള്ളപ്പൊക്കത്തിൽ ഇരപിടിക്കാൻ മുതലകൾ, നായയെ പിടിക്കാൻ മുതല വരുന്ന വീഡിയോ വൈറൽ !
- വിദ്യാർത്ഥിനിയെ ഓടുന്ന ട്രെയിനിൽ ടിക്കറ്റ് ഇൻസ്പെക്ടറും, പാൻട്രി ജിവനക്കാരനും ചേർന്ന് പീഡനത്തിനിരയാക്കി
അറിയാതെപോകരുത്, ദാമ്പത്യത്തിൽ ഇക്കാര്യത്തിന് പ്രധാന പങ്ക് !
ദാമ്പത്യത്തിലെ കലഹങ്ങൾ മാറി എന്നെന്നും സന്തോഷത്തോടെ ജീവിക്കുന്നതിന് വീടിന്റെ വാസ്തുവിലും ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. അത് ശ്രദ്ധിക്കാതെ വരുമ്പോഴാണ് വീടുകളിൽ പ്രശ്നങ്ങളൂം കൂടിവരുന്നത്. ചില വീടുകളിൽ ഭാര്യാ ഭർത്താക്കന്മാർ പരസ്പരം കാണുമ്പോഴേ കലഹം തുടങ്ങും. പരസ്പ്പരമുള്ള പൊരുത്തത്തേക്കാൾ ഇവിടെ പ്രശ്നം വരുന്നത് ചിലപ്പോൾ വീടിന്റെ വാസ്തു തന്നെ ആയിരിക്കും.
വീട് പണിയുന്നതിന് മുമ്പും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരു വീടിന്റെ തെക്കുപടിഞ്ഞാറേ മൂലയാണ് ബന്ധങ്ങളിലെ ഐക്യത്തെ സ്വാധീനിക്കുന്നത്. തെക്കു പടിഞ്ഞാറേ മൂലയില്‍ ശുഭകരമല്ലാത്ത എന്ത് കാര്യം വരുന്നതും നല്ലതല്ല. ടോയ്ലറ്റ്, ചുവപ്പ്, നീല തുടങ്ങിയ നിറങ്ങള്‍ എന്നിവ തെക്കുപടിഞ്ഞാറെ മൂലയില്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
വീടിന്റെ വടക്ക് കിഴക്ക് മേഖല ദൈവീകതയും ചൈതന്യവും നിറഞ്ഞ മേഖലയാണ്. ഈ മേഖലയാണ് പൂജാമുറിക്ക് ഏറ്റവും ഉത്തമം. ഈ മേഖലയില്‍ അടുക്കള പണിയുന്നത് ദാമ്പത്യത്തിലെ കലഹങ്ങളുണ്ടാകാന്‍ കാരണമാകും. വടക്ക് പടിഞ്ഞാറ് മേഖല രതിയുടെ മേഖലയായി അറിയായപെടുന്നു. വികാരങ്ങള്‍ നിറവേറുന്ന സ്ഥലമെന്നര്‍ത്ഥം. ഈ മേഖലയില്‍ കിടപ്പുമുറി പണിയുന്നത് ദാമ്പത്യ ബന്ധത്തിലെ ഇഴയടുപ്പം വര്‍ദ്ധിപ്പിക്കും.
അടുത്ത ലേഖനം